ബര്‍ലിന്‍∙ ഓയില്‍ നിക്ഷേപത്തെ മറികടക്കാൻ സൗരോര്‍ജ നിക്ഷേപം. സൗരോജ ആഗോള നിക്ഷേപം ഈ വര്‍ഷം ആദ്യമായി എണ്ണ ഉല്‍പാദനത്തിലെ നിക്ഷേപത്തെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്റര്‍നാഷനല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) വ്യാഴാഴ്ച പറഞ്ഞു. സോളാർ പവറിൽ 380 ബില്ല്യൺ ഡോളർ നിക്ഷേപം 2023 ൽ ഉണ്ടാകുമെന്നാണ് ഐഇഎ പ്രതീക്ഷിക്കുന്നത്.
സൗരോർജത്തെ ഒരു ഊർജ സൂപ്പര്‍ പവറായി മാറ്റുമെന്ന് എനര്‍ജി തിങ്ക് ടാങ്ക് എംബറിലെ ഡാറ്റ ഇന്‍സൈറ്റ് മേധാവി ഡേവ് ജോണ്‍സ് പറഞ്ഞു. എന്നാല്‍ ലോകത്തിലെ ഏറ്റവും സൂര്യപ്രകാശമുള്ള ചില സ്ഥലങ്ങളില്‍ സൗരോർജ നിക്ഷേപം കുറഞ്ഞ അളവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശുദ്ധ ഊര്‍ജത്തിലെ വാര്‍ഷിക നിക്ഷേപം 2023 ല്‍ 1.7 ട്രില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2021 നെ അപേക്ഷിച്ച് ഏകദേശം 25% വര്‍ദ്ധനവാണിത്. 1 ട്രില്യണ്‍ ഡോളര്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാരീസ് ആസ്ഥാനമായുള്ള എനര്‍ജി വാച്ച്ഡോഗ് വേള്‍ഡ് എനര്‍ജി ഇന്‍വെസ്റ്റ്മെന്റ് പ്രകാരം 2021 മുതല്‍ ഈ മേഖലയിലെ ചെലവ് 15% വർധിച്ചു.