ബര്‍ലിന്‍∙ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ യാത്രക്കിടെ ഗുരുതര സുരക്ഷാ വീഴ്ച. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ ടാര്‍മാക്കില്‍ ഒലാഫ് ഷോള്‍സിന്റെ അടുത്തേക്ക് ഓടി കൈ കൊടുത്ത് ആലിംഗനം ചെയ്തു അജ്ഞാതന്‍. ചാന്‍സലറിന്റെ സുരക്ഷാ ഉദ്യോസസ്ഥരും ചുറ്റുമുള്ള പൊലീസും ബികെഎ അധികൃതരും ആദ്യം പ്രതികരിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍ ഒരു മീറ്റിംഗില്‍ പങ്കെടുത്ത ശേഷമാണ് ബുധനാഴ്ച വൈകുന്നേരം ഫ്രാങ്ക്ഫര്‍ട്ടിൽ എത്തുന്നത്. പൊലീസിന്റെ ശ്രദ്ധയില്‍പ്പെടാതെ ഒരാള്‍ തന്റെ കാറുമായി ഓലാഫ് ഷോൾസിനെ പിന്തുടരുകയായിരുന്നു. എയര്‍പോര്‍ട്ടിലേക്ക് ഡ്രൈവ് ചെയ്ത അജ്ഞാതൻ വാഹനവ്യൂഹത്തിനൊപ്പം കടന്നു. തുടർന്നാണു ഷോള്‍സിന്റെ അടുത്തെത്തി കൈ കൊടുത്തു, കെട്ടിപ്പിടിച്ചത്. ഗുരുതര സുരക്ഷാ ലംഘനമാണുണ്ടായതെന്ന് ഫെഡറല്‍ സര്‍ക്കാര്‍ തന്നെ പ്രഖ്യാപിക്കുന്നു.
English Summary: security breach during german chancellor s domestic visit.