ADVERTISEMENT

ബർമിങ്ഹാം∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സുവാറ 2023 ബൈബിൾ ക്വിസ് മത്സരങ്ങളുടെ ഫൈനൽ മത്സരം ജൂൺ 10 ന് നടത്തപ്പെടും. വിവിധ പ്രായപരിധി ഗ്രൂപ്പുകളിൽ നിന്നും ഫൈനൽ മത്സരങ്ങൾക്ക് യോഗ്യത നേടിയവരെ ബൈബിൾ അപ്പസ്റ്റോലറ്റ് പ്രഖ്യാപിച്ചു. ഓരോ ഗ്രൂപ്പുകളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ആറ് മത്സരാർത്ഥികൾ വീതമാണ് അവസാന റൗണ്ട് മത്സരങ്ങളിൽ പങ്കെടുക്കുക. രണ്ട് റൗണ്ടുകളിലായി അഞ്ച് മത്സരങ്ങളാണ് ഓൺലൈൻ ആയി നടത്തപ്പെട്ടത്. മൂന്ന് മത്സരങ്ങളായി നടത്തപ്പെട്ട ആദ്യ റൗണ്ട് മത്സരത്തിൽ 50 % മത്സരാർഥികൾ രണ്ടാമത്തെ റൗണ്ട് മത്സരമായ സെമി ഫൈനലിലേക്ക്‌ യോഗ്യത നേടി. 

രണ്ട് മത്സരങ്ങളിലായി നടത്തപ്പെട്ട സെമി ഫൈനൽ മത്സരത്തിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ആറ് മത്സരാർഥികൾ വീതം ഓരോ ഏജ് ഗ്രൂപ്പുകളിൽ നിന്നും ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടി. മത്സരാർഥികളുടെ പങ്കാളിത്തം കൊണ്ട് വളെരെ സജീവമായിരുന്നു ഓരോ മത്സരങ്ങളും. ഈ വർഷം  മുതിർന്നവർക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നു . വലിയ നോമ്പിലെ ആഴ്ചകളിൽ ബൈബിൾ പാരായണത്തിലൂടെ പാഠ്യഭാഗങ്ങൾ മനനം ചെയ്യുകയും തുടർന്ന് ഈസ്റ്ററിന് ശേഷം മത്സരത്തിലേക്ക് പ്രവേശിക്കുകയും ചെയ്യത്തക്ക രീതിയിലായിരുന്നു ക്രമീകരണം. ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടിയവരുടെ പേരുകൾ രൂപത ബൈബിൾ അപ്പസ്റ്റലേറ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com