എയ്‌ൽസ്‌ഫോർഡ്∙ പരിശുദ്ധ കന്യാമറിയം വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നൽകിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്‌ൽസ്‌ഫോഡിൽ ഒഴുകിയെത്തിയത് തീർഥാടകസഹസ്രങ്ങൾ. ഇന്നലെ നടന്ന ആറാമത് തീർഥാടനത്തിന് വിപുലമായ ഒരുക്കങ്ങളായിരുന്നു. കർമ്മലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന തീർഥാടനം ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസികളുടെയും മരിയഭക്തരുടെയും ആത്മീയ സംഗമവേദിയാണ്. രൂപതയുടെ ലണ്ടൻ, കാന്റർബറി റീജനുകളാണ് തീർഥാടനത്തിന്റെ ചുമതല വഹിക്കുന്നത്.
തീർഥാടക ഒരുക്കത്തിന്റെ ഭാഗമായി 24, 25, 26 തിയതികളിൽ ഓൺലൈൻ മരിയൻ കൺവൻഷൻ നടത്തിയിരുന്നു. രാവിലെ 11.15 നു കൊടിയേറ്റത്തോടെയായിരുന്നു തീർഥാടനം. 11.30 നു നേർച്ചകാഴ്ചകളുടെ സ്വീകരണം. 11.45 നു ജപമാല, 1.15 നു പ്രസുദേന്തി വാഴ്ച, തുടർന്ന് 1.30 നു ആഘോഷമായ വിശുദ്ധ കുർബാന, 3.30 നു ആഘോഷമായ പ്രദക്ഷിണം, 4.30 നു മരിയൻ ഡിവോഷൻ, സ്നേഹവിരുന്ന് എന്നിവയായിരുന്നു പരിപാടികൾ.