ADVERTISEMENT

ഡബ്ലിൻ ∙  സെപ്റ്റംബർ 30, ഒക്ടോബർ 1 (ശനി, ഞായർ) തീയതികളിൽ ഡബ്ലിനിൽ നടക്കുന്ന യാക്കോബായ കുടുംബ സംഗമത്തിന്റെ റജിസ്ട്രേഷൻ  ഉദ്ഘാടനം ഡബ്ലിൻ, കോർക്ക് ഇടവകകളിൽ നടന്നു. ഡബ്ലിനിലെ വൈറ്റ് ഹാളിലുള്ള ഹോളി ചൈൽഡ് ബോയ്സ് നാഷനൽ സ്കൂളിൽ വച്ചാണ് കുടുംബ സംഗമം. 

കോർക്ക് സെന്റ് പീറ്റേഴ്സ് യാക്കോബായ ഇടവകയിൽ മേയ് 27ന് കുർബ്ബാനയ്ക്ക് ശേഷം വികാരി ബിജോയ് കാരുകുഴി അച്ചൻ ആദ്യ റജിസ്ട്രേഷൻ ജെയ്‌മോൻ മാർക്കോസിനു നൽകിയാണ് ആരംഭിച്ചത്. ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ്‌ ഇടവകയിൽ മേയ് 28ന് സഹ വികാരി ജിനു കുരുവിള അച്ചൻ, വർഗീസ് വാഴക്കാലക്കു നൽകിയും റജിസ്ട്രേഷൻ ഉദ്ഘാടനം നിർവഹിച്ചു. 

അയർലൻഡിലെ എല്ലാ യാക്കോബായ ഇടവകകളിലെയും കുടുംബങ്ങളെയും പങ്കെടുപ്പിക്കുന്ന ഈ കുടുംബ സംഗമത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ക്ലാസുകളും കലാ പരിപാടികളും വിവിധ മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഈ വർഷത്തെ കുടുംബസംഗമത്തിന്റെ ചിന്ത വിഷയം "Hasyooso -2023" (വിശുദ്ധി -2023) എന്നതായിരിക്കും.

കുടുംബ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഇടവക മെത്രാപോലിത്ത അഭി. തോമസ് മോർ അലക്സന്ദ്രിയോസ്‌ തിരുമേനിയുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപികരിച്ചു പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജെനിആൻഡ്രൂസ് (സെക്രട്ടറി) - 089 449 5599, ബിനു. ബി.അന്തിനാട് (ട്രസ്റ്റി) - 087 751 7155.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com