ലണ്ടൻ ∙ കൈരളി യുകെ ദേശിയ സമിതി അംഗവും കേംബ്രിജ് യൂണിറ്റ് പ്രസിഡന്റുമായ പ്രതിഭ കേശവന്റെ വേർപാട് തീരാനഷ്ടമെന്ന് കൈരളി യുകെ. വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ പ്രവാസി മലയാളി സമൂഹത്തിനിടയിലും യുകെയിലെ പൊതുരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവർക്ക് മാതൃകയായിരുന്നു.
Read also : മലയാളി നഴ്സ് ബ്രിട്ടനിൽ അന്തരിച്ചു; നാട്ടിലേക്കു മടങ്ങാനിരിക്കെ മരണം
കൈരളിയുടെ രൂപീകരണം മുതൽ സംഘടനയ്ക്ക് ദിശാബോധം നൽകി നേതൃത്വപരമായ പങ്കു വഹിച്ച വ്യക്തിയായിരുന്നു പ്രതിഭ. ആകസ്മികമായ വേർപാടിൽ അനുശോചിക്കുന്നതായും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കൈരളി ദേശീയ സമിതി അറിയിച്ചു.
കേംബ്രിജ് യൂണിവേഴ്സിറ്റി ഹോസ്പ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്ന പ്രതിഭ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. പ്രതിഭയുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനും കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനും കൈരളി യുകെ എല്ലാവരുടെയും സഹകരണം അഭ്യർഥിച്ചു. കഴിയുന്ന സംഭാവന നൽകി കുടുംബത്തെ സഹായിക്കണമെന്ന് കൈരളി യുകെ അഭ്യർഥിച്ചു. GoFundMe പേജിലൂടെ സംഭാവന നൽകാം. https://gofund.me/4f13b99c