ബര്‍ലിന്‍ ∙ പാനിയത്തിന് പകരം ബ്രൂവറിയില്‍ നിന്നും പൊടി രൂപത്തിലുള്ള ബിയര്‍ അവതരിപ്പിച്ച് ലോകശ്രദ്ധ പിടിച്ചു പറ്റുകയാണ് ജർമന്‍ ബിയര്‍ കമ്പനിയായ ന്യൂസെല്ലെ ക്ളോസ്ററര്‍ ബ്രൂവറി. പുതിയ കണ്ടുപിടുത്തത്തിലൂടെ എല്ലാവര്‍ക്കും ഹോം ബ്രൂവറി ഉണ്ടാക്കാം എന്നാണ് കമ്പനി പറയുന്നത്.
ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് പൊടി ബിയറിന്റെ നിർമാണം. കുപ്പിയിലെ ബിയറിനേക്കാൾ വിലക്കുറവാണ് ഇതിന്. എന്നാൽ കര്‍ശനമായ നിയമങ്ങള്‍ക്ക് കീഴില്‍ ഉല്‍പ്പന്നം വിപണനം ചെയ്യാന്‍ കഴിയുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. പൊടി ബിയര്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
2016 ല്‍ ഒരു ഡാനിഷ് ബ്രൂവറി വ്യത്യസ്ത രുചികളുള്ള നാല് തരം ബിയർ പൊടികള്‍ സൃഷ്ടിച്ച് പുറത്തിറക്കിയെങ്കിലും പരാജയമായിരുന്നു.