ബര്‍ലിന്‍∙ ജര്‍മനിയിലെ നാല് റഷ്യന്‍ കോണ്‍സുലേറ്റുകള്‍ അടച്ചുപൂട്ടുന്നതായി ഫെഡറല്‍ ഫോറിന്‍ ഓഫീസ് അറിയിച്ചു. മോസ്കോ അടുത്തിടെ ജർമൻ നയതന്ത്രജ്ഞരുടെ എണ്ണം പരിമിതപ്പെടുത്തിയെന്നു മാത്രമല്ല റഷ്യയില്‍ നിരവധി ജർമൻ കോണ്‍സുലേറ്റുകളുടെ പ്രവര്‍ത്തനം തുടരുന്നത് ബുദ്ധിമുട്ടാക്കിയതും അടച്ചുപൂട്ടലിന് കാരണമായി.
പ്രതിരോധ നടപടിയെന്ന നിലയില്‍ ജർമനിയിലെ റഷ്യന്‍ കോണ്‍സുലേറ്റുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. വര്‍ഷാവസാനം വരെ, ബര്‍ലിനിലെ എംബസിയും അതിന്റെ അഞ്ച് കോണ്‍സുലേറ്റുകളില്‍ (ബോണ്‍, ഫ്രാങ്ക്ഫര്‍ട്ട്, ഹാംബുര്‍ഗ്, ലൈപ്സിഗ്, മ്യൂണിക്ക്) മറ്റൊരു ജനറലും പ്രവര്‍ത്തിക്കാന്‍ മാത്രമേ റഷ്യക്ക് അനുവാദമുള്ളൂ.
350 ജർമൻ നയതന്ത്രജ്ഞരുടെ പുതിയ ഉയര്‍ന്ന പരിധി റഷ്യ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ കലിനിന്‍ ഗ്രാഡ്, യെക്കാറ്റെറിന്‍ബര്‍ഗ്, നോവോസിബിര്‍സ്ക് എന്നിവിടങ്ങളിലെ ജർമൻ കോണ്‍സുലേറ്റ് ജനറലിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് ഫെഡറല്‍ ഫോറിന്‍ ഓഫീസ് വക്താവ് പറഞ്ഞു.
മോസ്കോയിലെ എംബസിയും സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ കോണ്‍സുലേറ്റ് ജനറലും മാത്രമേ പ്രവര്‍ത്തിക്കൂ.
English Summary: Germany to shut down 4 Russian consulates