ബ്രിട്ടണിൽ വീടുവില ഇടിയുന്നത് 14 വർഷത്തെ ഏറ്റവും വേഗതയേറിയ നിരക്കിൽ, ആർക്കും ഗുണം ചെയ്യാതെ പലിശ വർധന

London Rain
Motorist drive through rain water on a flooded Tower Bridge road in London (File image) Photo by: JUSTIN TALLIS / AFP
SHARE

ലണ്ടൻ∙ ബ്രിട്ടണിൽ വീടുവില ഇടിയുന്നത് കഴിഞ്ഞ 14 വർഷത്തെ ഏറ്റവും വേഗം കൂടിയ നിരക്കിലെന്ന് പ്രമുഖ ബിൽഡിങ് സൊസൈറ്റിയുടെ കണക്കുകൾ. രാജ്യത്തെ മോർഗേജ് ദാതാക്കളിൽ പ്രമുഖരായ നേഷൻവൈഡ് കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കനുസരിച്ച് ഏപ്രിൽ, മേയ് മാസങ്ങളിലെ വിലക്കുറവിന്റെ തോത് 3.4 ശതമാനമാണ്. ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ പാരമ്യത്തിൽ 2009 ജൂലൈയിലാണ് സമാനമായ രീതിയിൽ ഇതിനു മുമ്പ് രാജ്യത്ത് വീടുവിലയിൽ ഇടിവുണ്ടായത്.

അടിസ്ഥാന പലിശനിരക്കിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തിയ വലിയ വർധന മോർഗേജ് നിരക്കിലും പ്രതിഫലിച്ചു തുടങ്ങിയതോടെയാണ് വീടു വിപണി ഇടിഞ്ഞത്. ലണ്ടൻ ഉൾപ്പെടെയുള്ള വൻനഗരങ്ങളിൽ ഇത് പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്നില്ലെങ്കിലും ഗ്രാമപ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലും വിപണിയിലെ മാന്ദ്യം പ്രകടമാണ്. മോർഗേജ് നിരക്കിലെ വർധന വരും ദിവസങ്ങളിൽ ഇനിയും വിപണിയെ തളർത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

കോവിഡിനു ശേഷം തുടർച്ചയായി 12 തവണ പലിശനിരക്ക് ഉയർത്തി. 0.25 എന്ന നാമമാത്ര നിരക്കിൽ നിന്നും 4.5 എന്ന നിരക്കിലേക്ക് അടിസ്ഥാന പലിശ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വർധിപ്പിച്ചിരുന്നു. വസ്തു  വിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റം തടയുകയായിരുനനു ലക്ഷ്യം.  വീടുവില കുറയുന്നുണ്ടെങ്കിലും മോർഗേജ് നിരക്കിലെ വലിയ വർധന പേടിച്ച് ആരും പുതുതായി വീടുവാങ്ങാൻ താൽപര്യപ്പെടുന്നില്ല. 

ഉയർന്ന നിരക്കിൽ വീടുവാങ്ങി വാടകയ്ക്കു നൽകുന്നതുപോലും ലാഭകരമല്ലാത്ത സ്ഥിതിയാണ് ഇപ്പോൾ ബ്രിട്ടണിൽ. കിട്ടുന്ന വാടകകൊണ്ട് മോർഗേജ് തിരിച്ചടയാത്ത സാഹചര്യമാണ് പലയിടങ്ങളിലുമെന്ന് നേഷൻവൈഡ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

English Summary: UK house prices fall at fastest rate in 14 years, interest rate hike benefits nobody 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS