ADVERTISEMENT

പ്രസ്റ്റൺ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ തിരുഹൃദയത്തിരുന്നാളിന് ആമുഖമായി ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂൺ 13,14,15 (ചൊവ്വ ബുധൻ,വ്യാഴം) തീയതികളിൽ വൈകുന്നേരങ്ങളിൽ 7.25 മുതൽ രാത്രി 9 വരെ സൂം പ്ലാറ്റ്‌ഫോമിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ത്രിദിന ധ്യാനം തിരുവചന പ്രഘോഷകയും, ഫാമിലി കൗൺസിലറും, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപേഴ്സണുമായ സിസ്റ്റർ ആൻ മരിയ എസ്എച്ച് നയിക്കുന്നതാണ്.

 

പെന്തക്കോസ്ത് തിരുന്നാളിന് ശേഷം വരുന്ന മൂന്നാമത്തെ വെള്ളിയാഴ്ചയാണ് തിരുഹൃദയ തിരുന്നാൾ ആഘോഷിക്കുന്നത്. തിരുഹൃദയ തിരുന്നാളിനു മുന്നൊരുക്കമായി നടത്തുന്ന ത്രിദിന ധ്യാനം ആത്മീയമായും, മാനസ്സികമായും ഒരുങ്ങുവാനും തിരുക്കർമങ്ങളിൽ ഭക്തിപുരസ്സരം പങ്കുചേർന്ന് ദൈവീക സ്നേഹവും കൃപകളും ആർജ്ജിക്കുവാനും അനുഗ്രഹദായകമാവും. 

 

ചനാഭിഷേക ധ്യാനത്തിൽ പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.

Dates : June 13,14,15

Zoom- Meeting ID: 597 220 6305

Passcode : 1947

 

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു വർഷമായി നിത്യേന വൈകുന്നേരങ്ങളിൽ 7.25 മുതൽ രാത്രി 9 വരെ ഇതേ സൂം മീറ്റിങ് ഐഡിയും പാസ്കോഡും (ID: 597 220 6305, PW 1947) ഉപയോഗിച്ച് സൂം പ്ലാറ്റ്‌ഫോമിലൂടെ മാധ്യസ്ഥ പ്രാർഥനയും തിരുവചന ചിന്തയും നടത്തിപ്പോരുന്നു. അനുഗ്രഹദായകമായ ശുശ്രുഷകൾ തുടർന്നും ലഭ്യമാണെന്നും, സ്നേഹപൂർവ്വം പങ്കുചേരുവാൻ അഭ്യർഥിക്കുന്നതായും സിസ്റ്റർആൻ മരിയ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com