ഹൃദ്രോഗ ബാധിതർക്ക് ആശ്വാസമായി മാവാകാംപ്ടണ്‍ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നൽകി ബ്രിട്ടൺ

heart-disease
Representational Image
SHARE

സോമർസെറ്റ്∙  തുടര്‍ച്ചയായി ഹൃദ്രോഗം ഉണ്ടാകുന്നവർക്ക് ആശ്വാസമായി ബ്രിട്ടനിൽ പുതിയ മരുന്ന് വരുന്നു. ഗുരുതരമായ ഹൃദ്രോഗമുള്ളവര്‍ക്ക് ഫലപ്രദമായ മാവാകാംപ്ടണ്‍ എന്ന മരുന്ന് ഉപയോഗിക്കാന്‍ എന്‍എച്ച്എസിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്സെലന്‍സ് (നൈസ്) അനുവാദം നല്‍കി. തുടര്‍ച്ചയായി ഹൃദ്രോഗം വേട്ടയാടുന്നവര്‍ക്കായി ഇത്തരത്തിലുള്ള ചികിത്സക്ക് ആദ്യമായാണ് അനുവാദം ലഭിച്ചിരിക്കുന്നതെന്ന പ്രത്യേകത ഇതിനുണ്ട്.

Read Also: പ്ലാസ്റ്റിക് കുപ്പിയും ടിന്നും നിക്ഷേപിക്കാം; കൈനിറയെ പണവും കൈക്കലാക്കാം...

ഹൃദ്രോഗ ബാധിതകർക്ക്  പ്രതീക്ഷ നൽകുന്ന തീരുമാനമാണിത്. ഇതിനായുള്ള ഡ്രാഫ്റ്റ് ഗൈഡന്‍സ് നൈസ് എന്‍എച്ച്എസിന് നല്‍കിയിട്ടുണ്ട്.  ഒബ്സ്ട്രക്ടീവ് ഹൈപ്പർര്‍ട്രോഫിക് കാര്‍ഡിയോ മയോപ്പതി (എച്ച്എസിഎം) എന്ന ഗുരുതര ഹൃദ്രോഗം ബാധിച്ചവരെ ചികിത്സിക്കാനായി മാവാകാംപ്ടണ്‍ എന്ന മരുന്ന് ഉപയോഗിക്കാൻ കഴിയും. നിലവില്‍ ഏതാണ്ട് ഏഴായിരത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും എന്നാണ് പ്രതീക്ഷ.

എച്ച്എസിഎം 50 ശതമാനം പേര്‍ക്കും പരമ്പരാഗതമായുണ്ടാകുന്ന ജനിതക മാറ്റത്തെ തുടര്‍ന്നുണ്ടാകുന്നതാണ്. ഇത്തരക്കാര്‍ക്ക് കാംസ്യോസ് എന്ന പേര് കൂടിയുള്ള പുതിയ മരുന്ന് ഏറെ പ്രയോജനപ്പെടുമെന്നാണ് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നത്. ബീറ്റ ബ്ലോക്കേര്‍സ്, നോണ്‍ - ഡിഹൈഡ്രോപിറിഡൈന്‍ കാല്‍സ്യം ചാനല്‍ ബ്ലോക്കേര്‍സ് അല്ലെങ്കില്‍ ഡിസോപിറമിഡ് പോലുള്ള മറ്റ് മരുന്നുകള്‍ക്കൊപ്പമാണ് മാവാകാംപ്ടണ്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്.

എച്ച്സിഎം ബാധിച്ചവരുടെ ഹൃദയഭിത്തികള്‍ കൂടുതല്‍ ചുരുങ്ങുകയും അതിനെ തുടര്‍ന്ന് ഹൃദയം ദൃഢമാകുകയും ചെയ്യും. ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ച് രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് സാധിക്കാതെ വരുകയും ചെയ്യും. ക്ഷീണം, ശ്വാസം മുട്ടല്‍, നെഞ്ച് വേദന, തുടങ്ങിയവ ഇതിന്റെ ചില ലക്ഷണങ്ങളാണ്. ഇത്തരക്കാരുടെ ഹൃദയമിടിപ്പ് ക്രമരഹിതമാവുകയും ഹേര്‍ട്ട് ഫെയിലര്‍, സ്ട്രോക്ക്, പെട്ടെന്നുള്ള കാര്‍ഡിയാക് മരണം എന്നിവക്ക് സാധ്യതയേറുകയും ചെയ്യുന്നു. മാവാകാംപ്ടണും സ്റ്റാന്‍ഡേര്‍ഡ് കെയറുമാണ് എച്ച്എസിഎമ്മിന് കൂടുതല്‍ ഫലപ്രദമെന്നും വെറും സ്റ്റാന്‍ഡേര്‍ഡ് കെയര്‍ അത്ര ഫലം ചെയ്യില്ലെന്നും റിപ്പോർട്ട് ഉണ്ട്‌.

English Summary : Britain approved the use of Mavacampton as a relief for heart patients 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA