യുക്മ നോർത്ത് വെസ്റ്റ് റീജനൽ സ്പോർട്സ് ജൂൺ 10ന് പ്രസ്റ്റണിൽ

uukma
SHARE

പ്രസ്റ്റണ്‍ ∙യുക്മ നോർത്ത് വെസ്റ്റ്  റീജനൽ കായികമേള ജൂൺ 10 ശനിയാഴ്ച പ്രസ്റ്റണിൽ നടക്കും. കായികമേളയ്ക്ക്  ആതിഥേയത്വം വഹിക്കുന്നത് പ്രമുഖ മലയാളി അസോസിയേഷനായ  ഫ്രണ്ട്സ്  ഓഫ് പ്രസ്റ്റണാണ് (എഫ് ഒ പി).  പ്രസ്റ്റൺ ചോർളി  സെൻറ്.   മൈക്കിൾസ് ഹൈസ്കൂൾ സ്റ്റേഡിയമാണ് മത്സരങ്ങൾക്ക് വേദിയാവുന്നത്. 

ജുൺ10 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് കായിക മൽസരങ്ങൾ നടക്കുന്നത്.അത്യന്തം ആവേശം നിറച്ച് ഇത്തവണയും വടം വലി വിജയികൾക്ക് പ്രത്യേക ക്യാഷ് പ്രൈസ് ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ജൂലൈ 15ന് നടക്കുന്ന യുക്മ ദേശീയ കായിക മേളയിൽ റീജനൽ കായിക മേളയിലെ വിജയികളായിരിക്കും പങ്കെടുക്കുവാൻ അർഹത നേടുന്നത്. കോവിഡ്  കാരണം കഴിഞ്ഞ  വർഷങ്ങളിൽ  സംഘടിപ്പിക്കാൻ സാധിക്കാതിരുന്ന  യുക്മ കായികമേളയെ കായിക പ്രേമികൾ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.  

യുക്മ നോർത്ത്  വെസ്റ്റ് റീജനിലെ അംഗ അസോസിയേഷനുകൾ ശക്തമായ  മൽസരത്തിനുള്ള തയ്യാറെടുപ്പിലാണ്. കായികമേളയിൽ പങ്കെടുക്കാനുള്ളവർ അംഗ അസോസിയേഷൻ മുഖാന്തരം ഓൺലൈൻ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. 

യുക്മ നോർത്ത് വെസ്റ്റ് റീജനൽ കായിക മേളയിൽ പങ്കെടുത്ത് വിജയിപ്പിക്കുവാൻ എല്ലാ കായിക താരങ്ങളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ, സ്പോർട്സ് കോർഡിനേറ്റർ തങ്കച്ചൻ എബ്രഹാം നാഷണൽ എക്സിക്യൂട്ടീവ് ജാക്സൺ തോമസ് എന്നിവർ അറിയിച്ചു.മൽസരാർത്ഥികളുടെയും കാണികളുടെയും സൗകര്യാർഥം കേരളീയ ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക്

തങ്കച്ചൻ എബ്രഹാം: 07883022378

ബെന്നി ജോസഫ് : 07737928536

ബിജു മൈക്കിൾ: 07446893614

വേദിയുടെ വിലാസം: 

സെൻ്റ് മൈക്കിൾസ് ചർച്ച് ഓഫ് ഇംഗ്ലണ്ട് ഹൈസ്കൂൾ.

ആസ്റ്റ്ലി റോഡ്, ചോർലി 

PR7 1RS

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS