ADVERTISEMENT

വത്തിക്കാൻ സിറ്റി∙  വയറിലെ ഹെർണിയയ്ക്കുള്ള ശസ്ത്രക്രിയക്ക് ഫ്രാൻസിസ് മാർപാപ്പയെ ഇന്ന് വിധേയനാക്കും. ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ  പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ്ക്ക് ശേഷം കുറച്ച് ദിവസങ്ങൾ ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ തന്നെ താമസിക്കേണ്ടി വരും .

Read Also: പ്രകൃതിക്ക് കാവലൊരുക്കിയ പ്ലാസ്റ്റിക്ക് നിരോധനം: അബുദാബിയുടെ വിജയമന്ത്രം...

2021-ൽ വൻകുടലിലെ ശസ്ത്രക്രിയയ്ക്ക് ഫ്രാൻസിസ് മാർപാപ്പയെ വിധേയനായിട്ടുണ്ട്. 86-കാരനായ പാപ്പയെ ജനറൽ അനസ്തേഷ്യ നൽകി ലാപ്രോട്ടമിയിലൂടെ ശസ്ത്രക്രിയ്ക്ക് വിധേയനാക്കുന്നതിനാണ് തീരുമാനം. വയറിലെ അറയിൽ ശസ്ത്രക്രിയയിലൂടെ മുറിവുണ്ടാക്കുന്നതാണ് ലാപ്രോട്ടമി.

ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും പൊന്തിഫിക്കൽ അധികാരങ്ങൾ മാർപാപ്പ തന്നെ വഹിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. 

English Summary: Pope Francis To Undergo Surgery In Rome Today

 

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com