ഫ്രാന്‍സില്‍ നാലു കുട്ടികളടക്കം 6 പേരെ ആക്രമിച്ച സിറിയന്‍ അഭയാർഥി അറസ്റ്റിൽ

syrian-refugee
SHARE

പാരീസ് ∙ നാലു പിഞ്ചു കുഞ്ഞുങ്ങളടക്കം ആറു പേരെ കുത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ അബ്ദല്‍മസി എന്ന സിറിയന്‍  അഭയാർഥിയെ പൊലീസ് അറസ്ററ് ചെയ്തു. പരുക്കേറ്റ മൂന്നു കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. ഫ്രഞ്ച് ആല്‍പ്സിലെ അന്നസി പട്ടണത്തിലാണ് സംഭവം. 22 മാസം മുതൽ മൂന്നു വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കാണു പരുക്കേറ്റത്.

Read also ഗാർഹിക പീഡനം; മലയാളി യുവാവിന് യുകെയിൽ 20 മാസം ജയിൽ ശിക്ഷ

പരുക്കേറ്റ രണ്ടു കുഞ്ഞുങ്ങളുടെയും ഒരു മുതിര്‍ന്നയാളുടെയും നില അതീവ ഗുരുതരമാണ്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പൊലീസ് പിടികൂടി. ഇയാള്‍ക്ക് തീവ്രവാദബന്ധം ഉണ്ടോയെന്നു അന്വേഷിക്കുകയാണ് പൊലീസ്.

syrian-refugee-arrested-2

ഇറ്റാലിയന്‍–സ്വിസ് അതിര്‍ത്തിക്കടുത്ത അന്നസി പട്ടണത്തിലെ തടാകത്തോടു ചേര്‍ന്ന പാര്‍ക്കില്‍ വ്യാഴാഴ്ചയാണ് സംഭവം. കത്തിയുമായി എത്തിയ അബ്ദല്‍മസി കുഞ്ഞുങ്ങളെ കുത്തുകയായിരുന്നു. ഓടിപ്പോയ അക്രമി പിന്നീട് രണ്ടു മുതിര്‍ന്നവരെയും കുത്തി. 31 വയസ്സുള്ള അബ്ദല്‍മസി ഫ്രാന്‍സില്‍ അഭയാർഥിയാകാനുള്ള ശ്രമത്തിലാണ്.  

syrian-refugee-arrested-3

ഇയാൾ പത്തു വര്‍ഷം സ്വീഡനില്‍ താമസിച്ചിരുന്നു. പങ്കാളിയുമായി ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യയുമായി അകന്ന ശേഷം, ഇയാള്‍ ഫ്രാന്‍സിലേക്കു താമസം മാറ്റുകയായിരുന്നു

English Summary: 6 people including 4 children injured in knife attack by a Syrian refugee

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS