എൽസിസി ക്രിക്കറ്റ് ടൂർണമെന്റ്; വാട്ടർഫോഡ് ടൈഗേഴ്സ് ചാംപ്യൻമാരായി

waterford-tigers
SHARE

ഡബ്ലിൻ ∙ അയർലൻഡിലെ എൽസിസി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ഓൾ അയർലൻഡ് എൽസിസി 10–ാം സീസൺ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ വാട്ടർഫോർഡ് ടൈഗേഴ്സ് ചാംപ്യൻമാരായി. ഡബ്ലിനിൽ വച്ച് നടന്ന വാശിയേറിയ ഫൈനലിൽ ഡബ്സ് ഒജി ക്ലബിനെ 7 റൺസിന് തോൽപ്പിച്ചാണ് വാട്ടർഫോർസ് ടൈഗേഴ്സ് ചാംപ്യൻമാരായത്. എല്ലാ റൗണ്ടിലും എതിരാളികളെ തകർത്താണ് വാട്ടർഫോർഡ് ടൈഗേഴ്സ് ഫൈനലിൽ എത്തിയത്.

waterford-tigers-2

ടീം ക്യാപ്റ്റൻ ബിനീഷും വൈസ് ക്യാപ്റ്റൻ  ജസ്റ്റിനും ട്രോഫിയും ക്യാഷ് അവാർഡും ഏറ്റു വാങ്ങി. ബെസ്റ്റ് ബാറ്റ്സ്മാൻ, പ്ലെയർ ഓഫ് ദി ടൂർണ്ണമെന്റ് എന്നീ അവാർഡുകൾക്കായി വാട്ടർഫോർഡ് ടൈഗേഴ്സിന്റെ സുബൈറിനെ തിരഞ്ഞെടുത്തു. ബെസ്റ്റ് ബൗളർ, ഗോൾഡൻ മൊമന്റ്, മാൻ ഓഫ് ദി മാച്ച് ഫൈനൽ അവാർഡുകൾ യഥാക്രമം വാട്ടർഫോർഡ് ടൈഗേഴ്സ് താരങ്ങളായ ആരോമൽ, റെജീസ് റെക്സ്, ദയാനന്ദ് എന്നിവർ കരസ്ഥമാക്കി.

 English Summary: Waterford tigers winners of all ireland lcc cricket tournament

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS