ADVERTISEMENT

വിൽഷെയർ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച മെഡിക്കൽ സെമിനാറും മ്യൂസിക്കൽ ഈവനിംഗും ഏറെ ശ്രദ്ധേയമായി.

wiltshire-02

 

wiltshire-09

വിവിധ ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും മറ്റ് ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ജനങ്ങളുടെ മാറിയ ആരോഗ്യ ആവശ്യങ്ങൾ ഫലപ്രദവും സമഗ്രവുമായി എങ്ങനെ കൈകാര്യം ചെയ്യണമെന്നും ആരോഗ്യ രംഗത്തെ മെച്ചപ്പെട്ട ചികിത്സ രീതികളെക്കുറിച്ചും ഏറെ വിശദമായി സെമിനാറിൽ പങ്കെടുത്തു സംസാരിച്ച വിദഗ്ധർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുക്കുകയുണ്ടായി.

wiltshire-05

 

wiltshire-12

മുതിർന്നവരിലും യുവാക്കൾക്കിടയിലെയും പ്രമേഹ രോഗത്തെക്കുറിച്ചും പ്രതിരോധ മാർഗങ്ങളും ചികിത്സാരീതികളെക്കുറിച്ചും Dr. ജോർജ് ഏലിയാസ് ക്ലാസ് നയിച്ചു.സ്ട്രോക്ക് അഥവാ പക്ഷാഘാതത്തെക്കുറിച്ചും അതു കൈകാര്യം ചെയ്യേണ്ട രീതികളെക്കുറിച്ചും നിലവിലുള്ള ചികിത്സ മാർഗങ്ങളെക്കുറിച്ചെല്ലാം Dr. ഗോപിനാഥ് രാമദുരൈ സംസാരിക്കുകയുണ്ടായി.

wiltshire-04

 

wiltshire-08

സ്ത്രീകളിലെ ഫോർമോൺ വ്യതിയാനത്തെക്കുറിച്ചും അതുമൂലമുണ്ടാകുന്ന വിവിധ ശാരീരിക അസ്വസ്ഥതകളെക്കുറിച്ചും അത്യാധുനിക ചികിത്സാ രീതികളും Dr. സന്തോഷ് പൂഴിക്കാലായിൽ ക്ലാസ് നയിച്ചു. 

wiltshire-07

മുപ്പതുകളിലും നാൽപതുകളിലും വയസ്സുകളിൽ ഓരോരുത്തരുടെയും ആരോഗ്യത്തെക്കുറിച്ചു ദുഃസൂചനകൾ നൽകുന്ന രോഗമാണ് ഫാറ്റി ലിവർ.

wiltshire-13

 

wiltshire-06

വിവിധങ്ങളായ കരൾരോഗങ്ങളെക്കുറിച്ചും സമയബന്ധിതമായ ചികിത്സാ രീതികളെക്കുറിച്ചും Dr. മോബി ജോസഫ് ക്‌ളാസ് നയിച്ചു.

wiltshire-15

ലോകമെമ്പാടും ഇന്ന് സർവസാധാരണയായി കണ്ടു വരുന്ന രോഗമാണ് ബൊവെൽ കാൻസർ. അതിന്റെ ലക്ഷണങ്ങളും പരിശോധന രീതികളെകുറിച്ചെല്ലാം ബൊവെൽ സ്ക്രീനിംഗ് പ്രാക്റ്റീഷനർ Mr. ജിൻസ് ജോസ് അവതരിപ്പിക്കുകയുണ്ടായി.

wiltshire-11

 

wiltshire-02

NHS ഡോക്ടർമാരുടെ വിവിധ സേവന സംവിധാനവും വിവിധങ്ങളായ ചികിത്സയ്ക്ക്  ഏതെല്ലാം മാർഗങ്ങളാണ് അവലംബിക്കേണ്ടതെന്നും സമീപകാലത്തു എത്തിച്ചേർന്ന മലയാളികൾ യുകെയിലെ ചികിത്സാരംഗത്തെ എപ്രകാരമാണ് സമീപിക്കേണ്ടതെന്നും മാർഗരീതികളെക്കുറിച്ചും വിശദമായി Dr. ഫെബിൻ ബഷീർ സംസാരിച്ചു. 

wiltshire-10

 

wiltshire-14

നല്ല ചിരിയാണ് എല്ലാവരുടെയും ആഗ്രഹം. കുട്ടികളിലെയും മുതിർന്നവരിലേയും ദന്ത രോഗങ്ങളും അവയുടെ പ്രതിവിധികളും ചികിത്സാരീതികളും, ദന്ത പരിചരണം അറിയേണ്ട കാര്യങ്ങളെക്കുറിച്ചും വളരെ വിശദമായി Dr. ടോണി സ്കറിയ സംസാരിച്ചു.

 

സാമൂഹിക പ്രതിബദ്ധത മുന്നിൽകണ്ട് വിൽഷെയർ മലയാളി അസോസിയേഷൻ ഇക്കഴിഞ്ഞ ജൂൺ 4 ആം തീയതി ഞായറാഴ്ച നടത്തിയ മെഡിക്കൽ സെമിനാറും മ്യൂസിക്കൽ നൈറ്റ്, 'സ്വരലയം 2023' ഏറെ വ്യത്യസ്തമായ ഒന്നായിരുന്നു. 

 

വിവിധങ്ങളായ രോഗങ്ങൾക് ചികിത്സയും മരുന്നും എത്രമാത്രം അത്യന്താപേകിതമാണോ അത്രമാത്രം തന്നെ പ്രധാനമാണ് ആരോഗ്യവും സന്തോഷവുമുള്ള മനഃസെന്നും ഇവിടെയാണ് മെഡിസിനും മ്യൂസിക്കിനും നമ്മുടെ നിത്യജീവിതത്തിലെ പ്രാധാന്യമെന്നും ഇവിടെയാണ് വിൽഷെയർ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച മെഡിക്കൽ സെമിനാറിന്റെയും മ്യൂസിക്കൽ നൈറ്റിന്റെയും പ്രസക്തിയെന്നും പരിപാടിയുടെ ആമുഖമായി അസോസിയേഷൻ സെക്രട്ടറി പ്രദീഷ് ഫിലിപ്പ് സംസാരിച്ചു.

 

സമൂഹത്തിൽ എല്ലാവിഭാഗത്തിലും പെട്ട ആളുകൾക്കും പ്രത്യേകിച്ച് യുകെയിലേക്ക് പുതുതായി എത്തിച്ചേർന്ന പുതുതലമുറക്കും ദൈനംദിന ജീവിതത്തിൽ ഏറെ പ്രയോജനകമായ അറിവു പകരുന്ന ഒരു പരിപാടിയാണ് ഇതെന്നും വിൽഷെയർ മലയാളി അസോസിയേഷൻ ഏറെ ദീർഘവീക്ഷണത്തോടെ സംഘടിപ്പിച്ച പരിപാടി യുകെയിലെ മലയാളി സമൂഹത്തിന് മാത്രമല്ല മറ്റിതര സാമൂഹിക കൂട്ടായ്മകൾക്ക് അനുവർത്തിക്കാവുന്നതാണെന്നും അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ്‌മോൻ മാത്യു ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു.

 

ഏറെ കൃത്യതയോടും സമയനിഷ്ഠയിലും പരിപാടി ആങ്കർ ചെയ്ത ഡോൾജി പോളിന്റെ പങ്ക് ഏറെ പ്രശംസനീയമാണ്.

മെഡിക്കൽ സെമിനാർ & മ്യൂസിക് നെറ്റുനോടനുബന്ധിച് അസ്സോസിയേഷൻന്റെ വെബ്സൈറ്റിന്റെ (www.wmauk.org) ഉത്‌ഘാടനവും നടന്നു. 

 

സ്വിൻഡനിലെ സർഗ  ഗായകർ അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റ് അവതരണ രീതികൊണ്ടും തനത് ശൈലികൊണ്ടും വ്യത്യസതവും മനോഹരവുമായിരുന്നു. ഗായകരായ തോമസ് മാടൻപൗലോസ്, രാഗി ജി ആർ, അനു ചന്ദ്ര, വിഷ്ണു സുഗുണൻ, സ്കറിയ കുരിശിങ്കൽ, അഭിലാഷ് തേവർകുന്നേൽ, കെവിൻ എന്നിവർ നേതൃത്വം നൽകി 

ശബ്ദ സംവിധാനം സോണി കാച്ചപ്പിള്ളി നിവഹിച്ചു.

 

അസോസിയേഷൻ കമ്മിറ്റി അംഗങ്ങളുടെ ഏറെ നാളത്തെ പരിശ്രമമാണ് ഈ പരിപാടി വൻ വിജയമായതിനു പിന്നിലെ മുഖ്യ കാരണം. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രോഗ്രാം കോർഡിനേറ്റർ അഞ്ജന സുജിത് അസോസിയേഷന്റെ പേരിൽ നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com