ADVERTISEMENT

പാരീസ്∙ വൈറലായ ‘സ്കാർഫ് ഗെയിം’ ചലഞ്ചിന് ശ്രമിക്കുന്നതിനിടെ ഫ്രാൻസിൽ 16 കാരി പെൺകുട്ടിക്ക് ദാരുണാന്ത്യം. കഴിഞ്ഞ  വർഷം നിരവധി പേരുടെ മരണത്തിന് കാരണമായ ടിക് ടോക്കിന്റെ ‘ബ്ലാക്ക്ഔട്ട് ചലഞ്ചിന്റെ’  വകഭേദമാണ് ‘സ്കാർഫ് ഗെയിം’.

Read Also: ഗാർഹിക പീഡനം; മലയാളി യുവാവിന് യുകെയിൽ 20 മാസം ജയിൽ ശിക്ഷ...

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ജനിച്ച ക്രിസ്റ്റി സിബാലി ഡൊമിനിക് ഗ്ലോയർ ഗസ്സൈലാണ് മരിച്ചത്. കഴിഞ്ഞ മാസം 27 നാണ് സംഭവം നടന്നതെന്ന് ജാം പ്രസിനെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഫ്രാൻസിലെ ഓർലിയാൻസിലെ പെൺകുട്ടിയുടെ വീടിനടുത്തുള്ള ഫ്ലൂറി-ലെസ്-ഓബ്രെയ്സ് സെമിത്തേരിയിൽ ബുധനാഴ്ച മൃതദേഹം സംസ്കരിച്ചു.

പുറത്ത് വരുന്ന വാർത്ത അനുസരിച്ച് അപകടകരമായ ടിക്ക് ടോക്ക് ചലഞ്ചാണ് ബ്ലാക്ക് ഔട്ട്. കഴുത്തിൽ തുണി മുറുക്കി ശ്വാസം മുട്ടി ബോധം പോകുന്നത് വരെ പിടിച്ച് നിൽക്കുകയെന്നതാണ് ചലഞ്ച്. തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം പരിമിതപ്പെടുത്തുന്നതിന് ഈ ചലഞ്ച് കാരണമാകുന്നു. അപസ്മാരം, ഗുരുതരമായ പരുക്കുകൾ  ചില സന്ദർഭങ്ങളിൽ മരണം പോലും ഇതിലൂടെ സംഭവിക്കുകയും ചെയ്യുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിൽ ആളുകളുടെ ജീവനെടുക്കുന്ന ഇത്തരം ചലഞ്ചുകൾ വ്യാപമാകുന്നതായിട്ടാണ് റിപ്പോർട്ടുകൾ. ചലഞ്ച് വിവാദമായതോടെ ടിക്ക് ടോക്കിൽ ‘സ്കാർഫ് ഗെയിം’ എന്ന പദത്തിനായി തിരയുമ്പോൾ ഇപ്പോൾ റിസർട്ട് ഒന്നും കാണിക്കുന്നില്ലെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

Read Also: പൊല്ലാപ്പാകരുത് പേരുമാറ്റം; ഔദ്യോഗിക രേഖകളിൽ പേര് ചേർത്തു കഴിഞ്ഞാൽ മാറ്റം അത്ര എളുപ്പമല്ല!...

അതേസമയം, സമാനമായ ഒരു സംഭവത്തിൽ സമൂഹ മാധ്യമത്തിൽ 176,000 ഫോളോവേഴ്സുള്ള സോങ് യുവാൻ ഹുവാങ് ഗെ എന്ന ചൈനീസ് പൗരൻ ജൂൺ രണ്ടിന് 'പികെ' ചലഞ്ചിന്റെ ഭാഗമായി അമിതമായ അളവിൽ വീര്യമേറിയ മദ്യം കഴിക്കുന്നത് ചിത്രികരീക്കുന്നതിനിടെയാണ്  മരിച്ചത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary: 16-Year-Old Girl In France Dies While Attempting Viral "Scarf Game" Challenge

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com