കിരീടധാരണത്തിന് ശേഷമുള്ള ചാൾസ് രാജാവിന്റെ സ്കോട്‌ലൻഡ് സന്ദർശനം ജൂലൈ അഞ്ചിന്

king-charles-queen-camilla
SHARE

എഡിൻബർഗ് ∙  കിരീടധാരണത്തിന് പിന്നാലെ ചാൾസ് രാജാവിന്റെയും കാമില രാജ്ഞിയുടെയും ഒരാഴ്ചത്തെ സ്കോട്‌ലൻഡ് സന്ദർശനത്തിന്റെ തീയതി നിശ്ചയിച്ചു. ജൂലൈ 5 ബുധനാഴ്ച സെന്റ് ഗൈൽസ് കത്തീഡ്രലിൽ നടക്കുന്ന ശുശ്രൂഷയിൽ രാജാവിന് സ്കോട്‌ലൻഡിന്റെ ബഹുമതികൾ സമ്മാനിക്കും. സ്കോട്‌ലൻഡിലെ ഡ്യൂക്ക് ആൻഡ് ഡച്ചസ് ഓഫ് റോത്ത്‌സെ എന്നറിയപ്പെടുന്ന വെയിൽസിലെ രാജകുമാരനും രാജകുമാരിയും പരിപാടികളിൽ പങ്കെടുക്കും. 1953 ലെ കിരീട ധാരണത്തിനു ശേഷം എലിസബത്ത് രാജ്ഞി നടത്തിയ സന്ദർശനത്തിന്റെ പിന്തുടർച്ചയാണിത്.

king-s-crown

 സ്കോട്‌ലൻഡിന്റെ കിരീടമാണ് ബഹുമാന സൂചകമായി രാജാവിന് നൽകുക. ഇത് സാധാരണ എഡിൻബർഗ് കാസിലിൽ സന്ദർശകർക്കായി പ്രദർശനത്തിന് വച്ചിരിക്കുന്നതാണ്. സ്വർണ്ണം, വെള്ളി, വിലപിടിപ്പുള്ള രത്നങ്ങൾ എന്നിവകൊണ്ട് നിർമിച്ചിട്ടുള്ള കിരീടം ബ്രിട്ടനിലെ ഏറ്റവും പഴയ കിരീടമാണ്. 

scotland

വെസ്റ്റ്മിൻസ്റ്റർ ആബിയിലെ കിരീടധാരണത്തിൽ പ്രധാന പങ്കുവഹിച്ച സെന്റ് ഗൈൽസ് കത്തീഡ്രലിലെ സ്റ്റോൺ ഓഫ് ഡെസ്റ്റിനിയും ചടങ്ങിൽ ഉണ്ടായിരിക്കും. സ്കോട്ടിഷ് ജീവിതത്തിന്റെ വശങ്ങളെ പ്രതിനിധീകരിച്ച് നൂറോളം പേർ പങ്കെടുക്കുന്ന ഘോഷയാത്രയും ഉണ്ടാകും. ചടങ്ങിലെ ഘോഷയാത്രയ്ക്ക് സ്കോട്‌ലൻഡിലെ റോയൽ റെജിമെന്റ്, ഷെറ്റ്ലാൻഡ് പോണി മാസ്കറ്റ് കോർപ്പറൽ ക്രൂച്ചൻ നാലാമൻ നേതൃത്വം നൽകും. ഒന്നാം ബ്രിഗേഡ് കേഡറ്റ് മിലിട്ടറി ബാൻഡിന്റെ കമ്പൈൻഡ് കേഡറ്റ് ഫോഴ്‌സ് പൈപ്പ്‌സ് ആൻഡ് ഡ്രംസിലെ കേഡറ്റ് സംഗീതജ്ഞരും ചടങ്ങിൽ പങ്കെടുക്കും.

English Summary : King's visit to Scotland to mark coronation confirmed for July

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA