വാൽസിങ്ങാം തീർത്ഥാടനത്തിൽ സംബന്ധിച്ച് ജനസാഗരം

Mail This Article
വാൽസിങ്ങാം∙ ഗ്രേയ്റ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിയ ഏഴാമത് തീർത്ഥാടനം നോർഫോൾക്കിലെ വാൽസിങ്ങാം കാത്തലിക് മൈനർ ബസലിക്കയിൽ ഭക്തിസാന്ദ്രമായി.
Read also: യുകെ വീസ : ഇമിഗ്രേഷൻ ഫീസുകൾ ഉൾക്കൊള്ളാൻ കഴിയാതെ കുടിയേറ്റക്കാർ...
രാവിലെ ആരാധനയോടൊപ്പം ജപമാല അർപ്പിച്ചാണ് തിരുനാൾ ആരംഭിച്ചത്. തുടർന്ന് രൂപതയുടെ ഇവാഞ്ചലൈശേഷൻ കമ്മീഷൻ ചെയറും, കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ മരിയൻ പ്രഘോഷണം നടത്തി. തിരുനാൾ കൊടിയേറ്റിനും അടിമവയ്ക്കലിനും ശേഷം തീർത്ഥാടകർക്കായി പ്രത്യേകം ഒരുക്കിയ ഭക്ഷണം വിതരണം ചെയ്തു.

തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ പ്രദക്ഷിണത്തിൽ വൻജനാവലി സംബന്ധിച്ചു. സമൂഹദിവ്യബലിക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. വികാരിജനറാളുമാരായ ഫാ. ആന്റണി ചുണ്ടലിക്കാട്ട്, ഫാ ജിനോ അരീക്കാട്ട് ,ഫാ ജോർജ്ജ് ചേലക്കര, ആതിഥേയരായ കേംബ്രിഡ്ജ് റീജനൽ സീറോമലബാർ കോർഡിനേറ്റർ ഫാ ജിനോ അടക്കം നിരവധി വൈദികർ സഹകാർമ്മികളായി.

ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ അമ്പതോളം പേരുടെ ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. വികാരി ജനറാൾ ഫാ. ജിനോ അരീക്കാട്ട് തിരുനാളിൽ സംബന്ധിച്ചവർക്ക് നന്ദി അറിയിച്ചു.
English Summary: Conducted Walsingham Pilgrimage in Britain