ADVERTISEMENT

കൗണ്ടിമീത്ത്∙ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായുടെ രണ്ടാം ഓർമ്മ പെരുന്നാൾ അയർലൻഡ് ജൂലിയൻസ്ടൗൺ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ ആചരിച്ചു. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മലങ്കര ഓർത്തഡോക്സ് സഭയുടെ അംഗവും ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്മരണക്കായി പ്രത്യേകം ധൂപ പ്രാർത്ഥനയും അനുസ്മരണ സമ്മേളനവും നടന്നു.

 

പെരുന്നാളിനോട് അനുബന്ധിച്ചുള്ള വിശുദ്ധ കുർബാനക്കും ധൂപ പ്രാർത്ഥനക്കും ഫാ. ഡോ. എബ്രഹാം കോശി കുന്നുംപുറത്ത് മുഖ്യ കർമ്മികത്വം വഹിച്ചു. പെരുന്നാൾ ചടങ്ങുകൾക്ക് ഇടവക വികാരി അനീഷ് ജോൺ, ട്രസ്റ്റി തോമസ് ഡേവിഡ്, സെക്രട്ടറി റെൻസി രാജൻ എന്നിവർ നേതൃത്വം നൽകി. അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടനവധി വിശ്വാസികൾ പെരുന്നാൾ ചടങ്ങുകളിലും ധൂപ പ്രാർത്ഥനയിലും പങ്കെടുത്തു.

 

English Summary: Special Prayer conducted for OC

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com