ഗ്ലോസ്റ്റർ സെൻറ് മേരീസ് മിഷനിൽ കുട്ടികൾ ആദ്യകുർബാന സ്വീകരിച്ചു

Mail This Article
×
ഗ്ലോസ്റ്റര്‍ഷെയര്‍∙ ഗ്ലോസ്റ്റര്‍ഷെയര്‍ സെന്റ് മേരീസ് സിറോ മലബാര്‍ മിഷനില്‍ പത്തിലധികം കുട്ടികൾ ആദ്യകുർബാന സ്വീകരിച്ചു. സെന്റ് മേരീസ് പ്രെപോസ്ഡ് മിഷനില്‍ നിന്ന് മാത്സണ്‍ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ചില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലാണ് കുട്ടികൾ ആദ്യ കുർബാന സ്വീകരിച്ചത്. കുർബാനയ്ക്ക് ഫാ ജിബിന്‍ പോള്‍ വാമറ്റത്തിൽ കാർമികത്വം വഹിച്ചു.

ആദ്യകുർബാന സ്വീകരിച്ച കുട്ടികൾക്ക് വെഞ്ചരിച്ച ജപമാലയും ഉത്തരീയവും (വെന്തിങ്ങ) നൽകി. ആദ്യ കുർബാന സ്വീകരണത്തിന് ഒരുക്കിയ അധ്യാപകരായ സെബാസ്റ്റ്യനും ഷീബ അളിയത്തിനും ലൗലി സെബാസ്റ്റ്യനും കുട്ടികള്‍ സമ്മാനങ്ങള്‍ നല്‍കി. തുടർന്ന് നടന്ന സ്നേഹവിരുന്നിൽ വിശ്വാസികൾ എല്ലാവരും പങ്കുചേർന്നു.
English Summary: Ten children received their First Holy Communion at Gloucester St Mary's Mission.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.