ADVERTISEMENT

ബര്‍ലിന്‍∙ ജര്‍മനിയില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ജൂലൈയില്‍ തൊഴില്‍രഹതിരുടെ എണ്ണത്തില്‍ വര്‍ധന. 2.617 ദശലക്ഷം ആളുകളാണ് തൊഴിലില്ലായ്മ അനുഭവിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് 5.7 ശതമാനമായി വര്‍ധിച്ചു. 

കഴിഞ്ഞ വര്‍ഷം ജൂലൈയിലേതിനെ അപേക്ഷിച്ച് 1,47,000 പേരുടെ വര്‍ധനയാണ് തൊഴില്‍രഹിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണിലേതിനെ അപേക്ഷിച്ച് 62,000 ആണ് വര്‍ധന. തൊഴിലില്ലായ്മാ നിരക്കില്‍ 0.2 ശതമാനമാണ് വര്‍ധനയെന്നും ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജൂണില്‍ തൊഴില്‍രഹിതരുടെ എണ്ണം മാര്‍ച്ചിലേതിനെ അപേക്ഷിച്ച് 11,000 വര്‍ധിച്ചിരുന്നു. 

 

English Summary: Unemployment increased in Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT