ADVERTISEMENT

സാലിസ്ബറി ∙ കേരളത്തിലെ പരമ്പരാഗതമായ ഓണസദ്യകളെ ഓർമിപ്പിക്കുന്ന രീതിയിൽ ഗൃഹാതുരതയുണർത്തിയ തനി നാടൻ രുചി കൂട്ടുകളിൽ എസ് എം എ അംഗങ്ങൾ തയാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും പുരുഷന്മാരുടെയും സ്ത്രീകളുടെയും വാശിയേറിയ വടംവലി മത്സരവും കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികളും ഒത്തുചേർന്നപ്പോൾ സാലിസ്ബറി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം പ്രൗഢോജ്വലമായി.

salisbury-malayali-association-onam-celebration3

 

salisbury-malayali-association-onam-celebration5

 പൂക്കളമിട്ടതിന് ശേഷം രാവിലെ 11 മണിയോടെ കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന വിനോദ-കായിക മത്സരങ്ങളും പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേകമായി സംഘടിപ്പിച്ച വടംവലി മത്സരവും ഏവർക്കും ആവേശം പകർന്നു. തുടർന്നു പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. എസ് എം എ രക്ഷാധികാരി ജോസ് കെ ആന്റണിയുടെയും സജീഷ് കുഞ്ചറിയയുടെയും മറ്റ് അസോസിയേഷൻ അംഗങ്ങളുടെയും നേതൃത്വത്തിലാണ് നാടൻ രുചിക്കൂട്ടുകളുടെ കലവറ തീർത്ത ഓണസദ്യ ഒരുക്കിയത്.

salisbury-malayali-association-onam-celebration

 

salisbury-malayali-association-onam-celebration2

സ്വാദിഷ്ടമായ ഓണസദ്യയ്ക്ക് ശേഷം  മാവേലി തമ്പുരാനെ വേദിയിലേക്ക് ആനയിച്ചു. എസ്എംഎ പ്രസിഡന്റ് ജോബിൻ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ലോകകേരള സഭാംഗവും യുക്മ  സാംസ്കാരിക വേദി രക്ഷാധികാരിയും കേരള സർക്കാരിന്റെ മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റുമായ സി. എ. ജോസഫ് എസ് എം എയുടെ ഇത്തവണത്തെ ഓണാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. എസ് എം എ രക്ഷാധികാരി ജോസ് കെ ആന്റണി, യുക്മ  സൗത്ത് വെസ്റ്റ് റീജനൽ പ്രസിഡന്റും എസ്എംഎ സെക്രട്ടറിയുമായ സുജു ജോസഫ്,  എന്നിവർ ആശംസകൾ നേർന്നു. എസ്എംഎ രക്ഷാധികാരി ജോസ് കെ ആൻറണി, പ്രസിഡന്റ് ജോബിൻ ജോൺ, സെക്രട്ടറി സുജു ജോസഫ്, ട്രഷറർ ജെയ്‌വിൻ ജോർജ് എന്നിവർ ചേർന്ന് മുഖ്യാതിഥിയായി എത്തിയ സി, എ, ജോസഫിനെ  പൊന്നാട അണിയിച്ച്  എസ്എംഎയുടെ സ്നേഹാദരവും നൽകി. 

യൂണിവേഴ്‌സിറ്റി, എ ലെവൽ, ജിസിഎസ്ഇ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയവരെയും യുക്മ സൗത്ത് വെസ്റ്റ് റീജനൽ കായികമേളയിൽ വിജയികളായവരെയും ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. ചടങ്ങിൽ പ്രോഗ്രാം കോഓർഡിനേറ്റർ മേഴ്‌സി സജീഷ്  സ്വാഗതവും ട്രഷറർ ജെയ്‌വിൻ ജോർജ് കൃതജ്ഞതയും അർപ്പിച്ചു. 

 

ഓണാഘോഷങ്ങളുടെ ഭാഗമായി എസ്എംഎയുടെ കലാപ്രതിഭകളായ വനിതകൾ ചേർന്ന് അവതരിപ്പിച്ച തിരുവാതിര വേറിട്ട മികവുപുലർത്തി. കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച പുതുമയാർന്ന നൃത്തങ്ങളും ഗാനാലാപനങ്ങളും വൈവിധ്യമാർന്ന കലാപരിപാടികളും കാണികളുടെ മുഴുവൻ പ്രശംസയും ഏറ്റുവാങ്ങി. പരിപാടികളുടെയും അവതാരകരായി എത്തിയ മേഴ്സി സജീഷ്, നിധി ജയ്‌വിൻ, സിൽവി ജോസ്, ആൻ മേരി സന്ദീപ് എന്നിവർ തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. രാത്രി എട്ടുമണിയോടെ പരിപാടികൾക്ക് പരിസമാപ്തിയായി. എസ് എം എ യുടെ  ഓണാഘോഷ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com