ജർമനിയിൽ വിവിധ രാജ്യക്കാരുടെ വേറിട്ട ഓണാഘോഷം; സൈബർ ലോകത്ത് വൈറലായി വിഡിയോ

german-onam
യൂട്യൂബ് വിഡിയോയിൽ നിന്നുള്ള ദൃശ്യം
SHARE

ജർമനിയിൽ മലയാളിയായ സിബിയും കുടുംബവും നടത്തിയ ഓണാഘോഷം സൈബർ ലോകത്ത് രണ്ട് ദശലക്ഷത്തിലധികം കാഴ്ച്ചക്കാരെയാണ് നേടിയിരിക്കുന്നത്. കഴിഞ്ഞ 7 വർഷമായി ജർമനിയിലെ ബ്രെമെൻ നഗരത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയാണ് സിബി. ഭാര്യ സ്റ്റെഫി ഇപ്പോൾ ജർമൻ ഭാഷ പഠിക്കുകയാണ്. പഠന കേന്ദ്രത്തിൽ സെറ്റഫിക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹപാഠികളാണ്. ഇസബെൽ (ബ്രസീൽ), ലിഡിയ ,യൂറി (യുക്രെയ്ൻ) തുടങ്ങിയവർ അടുത്ത സുഹൃത്തുക്കളാണ്.

ഇവർ ഇന്ത്യയെക്കുറിച്ചും ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ചും അറിയാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. തങ്ങളുടെ രാജ്യങ്ങളുടെ തനത് വിഭവങ്ങൾ ഇവർ പരസ്പരം കൈമാറി. ഇന്ത്യൻ വിഭവങ്ങൾ ഇസബെല്ലിനും ലിഡിയ്ക്കും യൂറിക്കും ഇഷ്ടമായി. ഇതോടെ കുടുംബത്തോടൊപ്പം  വീട്ടിലെ ഓണാഘോഷത്തിന് സിബിയും സെറ്റഫിയും ഇവരെ ക്ഷണിച്ചു. കഴിഞ്ഞ മാസം 26 നായിരുന്നു വീട്ടിലെ ഓണാഘോഷം.

ഓണസദ്യ,പായസം എന്നിവ സുഹൃത്തുക്കൾക്ക് നൽകി. പരമ്പരാഗത രീതിയിൽ 'ചന്ദനം' അണിയിച്ചാണ് സുഹൃത്തുക്കളെ സിബിയും കുടുംബവും സ്വീകരിച്ചത്. കേരളം, ഓണം, പാരമ്പര്യങ്ങൾ, സാരി, സദ്യ മുതലായവയെ കുറിച്ച് ഞങ്ങൾ സംസാരിച്ചു  അവർ അത് ശരിക്കും ഇഷ്ടപ്പെട്ടതായി സിബി അഭിപ്രായപ്പെട്ടു.. 

ഓണസദ്യയ്ക്ക് പുറമെ  'സുന്ദരിക്കു പൊട്ടു കുത്തൽ' എന്ന കളിയും സംഘടിപ്പിച്ചു.  കടലാസ് വാഴയിലയിൽ വിളമ്പിയ ഓണസദ്യ മലയാളികൾ കഴിക്കുന്നത് പോലെ കഴിക്കാനായിരുന്നു വിദേശികൾക്കും താത്പര്യം. അതിനിടയിൽ ഞങ്ങൾ ഭക്ഷണത്തെക്കുറിച്ചും പച്ചക്കറികളെക്കുറിച്ചും ചോദിച്ച് മനസിലാക്കി. രുചി അതിശയകരമാണെന്നും എരിവുള്ള 'അച്ചാർ' പോലും അവർ ധാരാളം കഴിച്ചുവെന്നും സിബി പറഞ്ഞു.

പിന്നെ അവർ ഇന്ത്യൻ സാരി ധരിക്കാൻ താത്പര്യം പ്രകടിപ്പിച്ചു. സെറ്റഫിക്ക് ഒന്നിലധികം 'ഓണം സാരി' ഇല്ലായിരുന്നു, അതിനാൽ  അവർക്ക് കാഞ്ചീവരം സിൽക്ക് സാരികൾ നൽകി. അത് അവരെ ഉടുപ്പിച്ചതോടെ കേരള തനിമയുള്ള ആഘോഷത്തിന് കൂടുതൽ നിറം പകർന്നു. സിബിക്കും സെറ്റഫിക്കും പുറമെ മകൻ സാവിയോയും ആഘോഷങ്ങളിൽ പങ്കെടുത്തു.

English Summary: Different nationalities celebrate Onam in Germany; The video has gone viral in the cyber world

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS