എക്സെറ്റർ സെന്‍റ് മേരീസ് യാക്കോബായ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മ പെരുന്നാള്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ സെപ്റ്റംബർ 22, 23 തീയതികളിൽ ആചരിക്കുന്നു.സെപ്റ്റംബർ 22 വെള്ളി (ഒന്നാം ദിനം) വൈകിട്ട് 7.00 മുതൽ സന്ധ്യപ്രാർത്ഥനയും വചന ശുശ്രൂഷയും.സെപ്റ്റംബർ 23, ശനി (രണ്ടാം ദിനം) രാവിലെ 10 ന് പ്രഭാത നമസ്കാരം, തുടർന്ന് വിശുദ്ധ കുർബാന. തുടർന്നു പ്രദക്ഷിണം, ശ്ലൈഹികവാഴ്‌വ്, നേർച്ച വിളമ്പ്, സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ യൂ.കെ. ഭദ്രാസനാധിപൻ അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ മുഖ്യ കാർമികത്വം വഹിക്കും. പെരുന്നാൾ ശുശ്രൂഷകളിൽ സംബന്ധിച്ച്, അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. അനീഷ് കവലയിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:-
ഷിജു മോൻ ചക്കോ (വൈസ് പ്രസിഡന്റ്)
+44 7447 556983
എൽദോ ജോർജ് (സെക്രട്ടറി)
+44 7778 771389
ടോം പൗലോസ് (ട്രഷറർ)
+44 7882 220987
Church Address:- Blessed Sacrament Church, 29 Fore street, Heavitree Rd, Exeter, EX1 2QJ.
English Summary: Feast of the Remembrance of the Blessed Virgin Mary