ഇറ്റലിയിലെ റോമിൽ നിര്യാതനായ സജി തട്ടിലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
Mail This Article
റോം∙ ഇറ്റലിയിലെ റോമിൽ ഇരിങ്ങാലക്കുട ചെമ്മണ്ട സ്വദേശി നിര്യാതനായ സജി തട്ടിലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് റോമിലെ സാന്താ അനസ്താസിയ ബസിലിക്കയിൽ വച്ച് അഭിവന്ദ്യ സ്റ്റീഫൻ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. വികാരി ഫാദർ ബാബു പാണാട്ടുപറമ്പിൽ കുർബാന മദ്ധ്യേ സന്ദേശം നൽകി. കുർബാനയ്ക്ക് ശേഷം വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേർ അനുശോചനം അറിയിച്ചു. സജിയുടെ അകാലത്തിലുള്ള വേർപാട് റോമിലെ വിശ്വാസ സമൂഹത്തിനും സുഹൃത്തുകൾക്കും വലിയ നഷ്ടമാണെന്ന് എല്ലാവരും ഒരുപോലെ അനുസ്മരിച്ചു.
മൃതസംസ്കാര ശുശ്രൂഷ ഇരിങ്ങാലക്കുട രൂപതയിലെ പൊറത്തിശേരി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വച്ച് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്നത് ആണ് എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ഭാര്യ: സോജ. മക്കൾ: റിത റോസ്, ആഞ്ചലോ റോം