
ഫ്രാങ്ക്ഫര്‍ട്ട്∙ കേരളത്തിൽ നിപ വൈറസ് സ്ഥീകരിച്ചതോടെ ഒഡെപെക് വഴി ജര്‍മനിയിൽ ജോലിക്കായി ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെത്തിയ എട്ടു നഴ്സുമാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. വിമാനത്താവള അധികൃതരുടെ നിർദേശം അനുസരിച്ച് ഇവർ ഇപ്പോൾ ക്വാറന്റീനിൽ കഴിയുകയാണ്.
നഴ്സുമാര്‍ക്കായി ഒഡെപെക് നടത്തുന്ന സൗജന്യ റിക്രൂട്ട്മെന്‍റ് പദ്ധതിയായ ‘വര്‍ക്ക് ഇന്‍ ഹെല്‍ത്ത്, ജര്‍മനി’യുടെ ആദ്യ ബാച്ചിൽ സാര്‍ലന്‍ഡ് സംസ്ഥാനത്ത് ജോലി ലഭിച്ചവരാണ് ഇപ്പോൾ ക്വാറന്റീനിൽ കഴിയുന്നത്. ജര്‍മനിയിലെ ഗവണ്‍മെന്‍റ് ഏജന്‍സിയായ ഡിഇഎഫ്എയുമായി ചേര്‍ന്നാണ് ഈ റിക്രൂട്ട്മെന്‍റ് നടത്തുന്നത്. ജർമ്മൻ ഭാഷയിൽ പരിശീലനം നല്‍കുന്നത് കേരള യൂണിവേഴ്സിറ്റിയിലെ ജര്‍മന്‍ ഡിപ്പാര്‍ട്മെന്‍റിന്‍റെ സഹകരണത്തോടെയാണ്.
English Summary: Malayali nurses quarantined in Germany