വാട്ടർഫോഡ് ∙ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസന ദിനം അയർലൻഡിൽ ആചരിച്ചു. സെപ്റ്റംബർ 17 ഞായറാഴ്ച വാട്ടർഫോഡ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ഭദ്രാസന ദിനാചരണത്തിന് ഭദ്രാസന മെത്രാപ്പൊലീത്ത എബ്രഹാം മാർ സ്തേഫാനോസ് നേതൃത്വം നൽകി.

ദേവാലയയത്തിൽ നടന്ന ഭദ്രാസന ദിനാചരണത്തിനും പതാക ഉയർത്തലിനും ഇടവക വികാരി ഫാ. മാത്യു കെ. മാത്യു, ഡീക്കന്‍ കാല്‍വിന്‍ പൂവത്തൂർ, ഇടവക ട്രസ്റ്റി ബിനു എൻ. തോമസ്, സെക്രട്ടറി ഷാജി പി. ജോൺ എന്നിവർ നേതൃത്വം നൽകി. വിശുദ്ധ കുർബാനയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.