ക്രോയിഡോണിൽ നടന്ന ഒഐസിസി സറെയുടെ ഓണാഘോഷം വർണ്ണാഭമായി

oicc-surrey1
SHARE

ക്രോയിഡോൺ ∙ കേരള തനിമയോടെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒഐസിസി) നേതൃത്വത്തിൽ ക്രോയിഡോണിൽ നടന്ന ഓണാഘോഷം വർണ്ണാഭമായി. ആശയം കൊണ്ടും അച്ചടക്കം കൊണ്ടും ക്രോയിഡോൺ നിവാസികൾക്ക് എന്നും മാതൃകയായിട്ടുള്ള കൂട്ടായ്മകളിൽ ഒന്നാണ് ഒഐസിസി യുകെയുടെ സറെ റീജൻ. 'നാടിനൊപ്പം നന്മ്മക്കൊപ്പം' എന്ന ആശയത്തെ മുൻ നിർത്തിയാണ് പതിവ് തെറ്റാതെ ഇത്തവണയും ഓണാഘോഷങ്ങൾ സംഘടിപ്പിച്ചത്.

സെന്റ് ജൂഡ്  വിത്ത് ഐഡൻ ചർച്ച് ഹാളിൽ വെച്ച് കെസിഡബ്ല്യൂഎ ബോർഡ് മെമ്പർ റോബിൻ സുന്ദറിന്റെ നേതൃത്വത്തിൽ പൂക്കളം ഇട്ടാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. മാവേലി വേഷധാരിയായി എത്തിയ നാഷണൽ ഒഐസിസി കമ്മറ്റി അംഗം സജു മണക്കുഴി കാണികളുടെ ഇടയിൽ നടത്തിയ നർമ്മം കലർന്ന സംവാദങ്ങൾ ഓണാഘോഷ പരിപാടികൾക്ക് സ്വീകാര്യത ഏറ്റി. ഉച്ചയ്ക്ക് 12.30 ന് ആരംഭിച്ച ഓണ സദ്യയിൽ 250 ൽപ്പരം ആളുകൾ പങ്കാളികളായി.

oicc-surrey2

വടംവലി, കസേരകളി എന്നിവ ഉൾപ്പടെ വിവിധ കലാകായിക പരിപാടികൾ നടന്നു. തുടർന്ന് വൈകിട്ട് 4 മണിക്ക് നടന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം മുൻ മേയർമാരായ മഞ്ജു ഷാഹുൽ ഹമീദ്, ഫിലിപ്പ് എബ്രഹാം, ഒഐസിസി സറെ റീജൻ പ്രസിഡന്റ് വിൽസൺ ജോർജ് എന്നിവർ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ഒഐസിസി സറെ റീജൻ ഭാരവാഹികളായ അനൂപ് ശശി, അഷറഫ് അബുല്ല എന്നിവർ പ്രസംഗിച്ചു. ഒഐസിസി നാഷണൽ കമ്മറ്റി ട്രഷർ ജവഹർ ലാൽ, സറെ റീജിയൻ ഭാരവാഹികളായ സാബു ജോർജ്, ജോർജ് ജോസഫ്, ചെല്ലപ്പൻ നടരാജൻ, ബിജു ഉതുപ്പ്, ബാബു പൊറിഞ്ചു, ലിലിയ പോൾ, ജിതിൽ സി തോമസ്, മീഡിയ കോർഡിനേറ്റർ തോമസ് ഫിലിപ്പ്, ലിജോ തോമസ് എന്നിവർ നേതൃത്വം നൽകി.

തുടർന്ന് ചെണ്ട മേളം, ഭരത നാട്യം, മോഹിനിയാട്ടം, ബോളിവുഡ് ഡാൻസ്, ഗാനമേള തുടങ്ങിയവ നടന്നു. സ്റ്റേജിനെയും കാണികളെയും ഒരുപോലെ നിയന്ത്രിച്ചത് അവതാരിക രേവതി മേനോൻ ആണ്.

oicc-surrey

സാംസ്‌കാരിക സമ്മേളനത്തോട് അനുബന്ധിച്ച് ജിസിഎസ്ഇ, എ ലെവൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങൾ നൽകി ആൽബിൻ മാത്യു, ആദർശ് ജോർജ്, ആദിത്യ ജ്യോതി എന്നിവർക്കാണ് പുരസ്കാരങ്ങൾ നൽകിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS