പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ആഘോഷം സെപ്റ്റംബർ 24ന്

parish-thirunnal-london
SHARE

ലണ്ടൻ∙ സെന്റ് തോമസ് മോർ ചർച്ച ചെൽട്ടൻഹാം കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ സെപ്റ്റംബർ 24 ന് സെന്റ് തോമസ് മോർ ദേവാലയത്തിൽ ആഘോഷിക്കും. അന്ന് ഉച്ചകഴിഞ്ഞു 2 30 നു ഇടവക വികാരി ഫാ. ജിബിൻ വമാറ്റത്തിൽ ആഘോഷങ്ങൾക്ക് കൊടിയേറ്റും. തുടർന്ന് ആഘോഷമായ പാട്ടുകുർബാന ഫാ. ജോബി വെള്ളപ്ലാക്കൽ CST യുടെ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞ് ,  വാദ്യമേളങ്ങളുടെ അകമ്പടിയോ

െട പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം, സ്നേഹ വിരുന്ന് എന്നിവ നടക്കും. തുടർന്ന് വിവിധ കലാപരിപാടികൾ. 

തിരുന്നാൾ ദിവസം കഴുന്ന് എഴുന്നള്ളിക്കുന്നതിനും, അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തിരുനാളിന്റെ നടത്തിപ്പിനായി ജിമ്മി പൂവാട്ടിൽ, ജോജി കുരിയൻ, ജിജു ജോൺ, ജോൺസൻ ജോൺ,റാണി വർഗീസ്, മോളി സണ്ണി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS