യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള: ക്ലിക്ക് ടു ബ്രിംങ് ഗ്രോസറീസ് മാഞ്ചസ്റ്റർ നൽകുന്ന സമ്മാനം നേടാൻ അവസരം
Mail This Article
ബോൾട്ടൺ∙ യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ലോഗൊ ഡിസൈൻ ചെയ്തു സമ്മാനം നേടാൻ യുക്മ റീജിയണൽ കലാമേള കമ്മിറ്റി അവസരം ഒരുക്കിയിരിക്കുന്നു. മാഞ്ചസ്റ്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്ലിക്ക് ടു ബ്രിംങ് ഗ്രോസറീസ് എന്ന ഓൺലൈൻ സ്ഥാപനം സ്പോൺസർ ചെയ്യുന്ന പ്രത്യേക സമ്മാനം ആണ് വിജയിക്ക് ലഭിക്കുക.
നോർത്ത് വെസ്റ്റ് റീജിയണിൻ്റെ പരിധിയിൽ നിന്ന് ഏതൊരു വ്യക്തിക്കും മൽസരത്തിൽ പങ്കെടുക്കാൻ സാധിക്കും. പങ്കെടുക്കുന്നവർ പേര്, ഇമെയിൽ അഡ്രസ്, മൊബൈൽ ഫോൺ നമ്പർ, തങ്ങളുടെ അംഗ അസോസിയേഷൻറെ പേരും ഉൾപ്പെടുത്തി വേണം എൻട്രികൾ uukmakalamela.northwest@gmail.com എന്ന ഇമെയിലിലേക്ക് അയക്കുവാൻ. ഏറ്റവും അനുയോജ്യമായ ലോഗോ ഡിസൈൻ ചെയ്ത വ്യക്തിക്കുള്ള പ്രത്യേക സമ്മാനം കലാമേള വേദിയിൽ വെച്ച് നൽകുന്നതായിരിക്കും. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 22.