സൗത്ത് ഹോളണ്ട് ∙ സൗത്ത് ഹോളണ്ട് മലയാളികൾ ഓണം ആഘോഷിച്ചു. കഴിഞ്ഞ നാലഞ്ച് വർഷമായി ഇരുന്നൂറിലധികം മലയാളി കുടുംബങ്ങൾ സൗത്ത് ഹോളണ്ടില്‍ താമസിക്കുന്നു. ഓണാഘോഷങ്ങൾ സെപ്റ്റംബർ 17 നു പ്രവിശ്യതലത്തിലാണ് സംഘടിപ്പിച്ചത്. താലപ്പൊലിയും , ചെമ്പട മേളവും , മുത്തുക്കുടകളും , കേരളീയ പൈതൃക കാലാരൂപങ്ങളുടെ പ്രദർശനവും ഒക്കെ അണിയിച്ചൊരുക്കിയാണ് സൗത്ത് ഹോളണ്ടിലെ മലയാളികൾ മാവേലി തമ്പുരാനെ വരവേറ്റത്.

പരിപാടികളുടെ തുടക്കത്തിൽ ഡച്ചിലേടത്ത് ചുണ്ടൻ ടീമിന്റെ വള്ളംകളി കണ്ണിനു കുളിർമയേകുന്ന ഒരു കാഴ്ചയായിരുന്നു. നെതർലൻഡിലെ ഇന്ത്യൻ അംബാസഡർ Reenat Sandhu ആയിരുന്നു ചടങ്ങിലെ മുഖ്യാഥിതി . deputy chief ഓഫ് mission ആയ മലയാളി ജിൻസ് മറ്റവും കുടുംബവും , ഇന്ത്യൻ എംബസിയിലെ മറ്റു പ്രതിനിധികളും ഓണാഘോഷങ്ങളിൽ പങ്കെടുത്തു. വടംവലി മത്സരം പോലുള്ള രസകരമായ കളികളും കുട്ടികളുടെയും മുതിന്നവരുടെയും കലാപ്രകടനങ്ങളും ആഘോഷങ്ങൾക്ക് മിഴിവേറി .

ബെൽജിയത്തിൽ നിന്നുള്ള ഷനിഷിന്റെ നേതൃത്വത്തിൽ നൽകിയ രുചിയേറിയ തനതായ നാടൻ സദ്യ ആയിരുന്നു ഓണാഘോഷത്തിന്റെ ഏറ്റവും ഹൃദ്യമായ അനുഭവം . ഓണത്തിന്റെ ചൈതന്യമായ സമത്വഭാവന നിലനിർത്താൻ ഏവരും കൈകോർത്ത ഒരു ദിനംകൂടി ആയിരുന്നു സെപ്റ്റംബർ 17 ലെ ഞായറാഴ്ച .