ADVERTISEMENT

എസക്സ്∙ യുകെ മലയാളിയും റിട്ടയേർഡ് നഴ്സുമായ റോസമ്മ ജെയിംസ് ബാസില്‍ഡണിൽ അന്തരിച്ചു. ചങ്ങനാശ്ശേരി തുരുത്തി പാലാത്ര കുടുംബാംഗമായ ജെയിംസ് വര്‍ഗീസിന്റെ ഭാര്യയാണ് പരേത. ബാസിൽഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ കാൻസർ ചികിത്സയിൽ തുടരവേ കഴിഞ്ഞ ദിവസം രാത്രി 11 നാണ് മരണമടഞ്ഞത്. ശാരീരിക അസ്വസ്ഥതകളെ തുടർന്നുണ്ടായ പരിശോധനയിൽ ഒരു മാസം മുൻപാണ് കാൻസർ രോഗം തിരിച്ചറിഞ്ഞത്.

 

2005 ൽ യുകെയിൽ എത്തിയ റോസമ്മ നഴ്സായി ജോലി ചെയ്തു വരികെ ഒരു വർഷം മുൻപാണ് റിട്ടയർ ചെയ്തത്. യുകെയിൽ എത്തും മുൻപ് സൗദി കിങ് ഖാലിദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ 25 വര്‍ഷം നഴ്സായി ജോലി ചെയ്തിരുന്നു. കോട്ടയം മറ്റക്കര കൊച്ചുമഠത്തിൽ പരേതരായ വർക്കി ജോസഫിന്റെയും റോസമ്മയുടെയും മകളായ റോസമ്മ സീറോ മലബാർ സഭയുടെ  ബാസില്‍ഡൺ മേരി ഇമാക്കുലേറ്റ് മിഷൻ അംഗമാണ്. സംസ്കാരം പിന്നീട് യുകെയിൽ തന്നെ നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.

 

ലോക കേരളാ സഭാംഗവും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റുമായ സി എ ജോസഫ് സഹോദരി ഭർത്താവാണ്. മക്കൾ: ഷെറിൻ ജെയിംസ് (ഓസ്ട്രേലിയ), ജെബിൻ ജെയിംസ്.(യുകെ)  മരുമകൻ: ഫ്രാങ്ക് തമ്പി കായനാട്ട് (ഓസ്ട്രേലിയ). സഹോദരങ്ങൾ: ഏലിയാമ്മ ജോണി (മധ്യപ്രദേശ്), മേരി ലൂക്കോസ് (കോട്ടയം), ട്രസി ജോർജ് (മധ്യപ്രദേശ്), സിസ്റ്റർ ആനി ജോർജ് (ആസ്സാം), ജോസഫ് വർക്കി (ബാസില്‍ഡൺ, യുകെ), കാതറിൻ ജോബ് (കോതമംഗലം), അൽഫോൻസ ജോസഫ് (ബേസിംഗ്‌സ്റ്റോക്ക്, യുകെ), ഫിലോമിന സെബാസ്റ്റ്യൻ (കാഞ്ഞിരപ്പള്ളി).

 

English Summary: Changanacherry Native Died in UK, Rosamma James Palathra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT