ലണ്ടനിലെ 'ട്യൂബ്' ജീവനക്കാർ പണിമുടക്കിലേക്ക്; അടുത്ത മാസം 4,6 തീയതികളിൽ സ്റ്റേഷനുകൾ താത്കാലികമായി അടച്ചിട്ടേക്കാം

Mail This Article
ലണ്ടൻ∙ ജോലിയും ശമ്പള വ്യവസ്ഥകളും സംബന്ധിച്ചുള്ള പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ ആയിരക്കണക്കിന് ലണ്ടന്‍ ട്യൂബ് സ്റ്റേഷന്‍ ജീവനക്കാര്‍ ഒക്ടോബർ മാസം പണിമുടക്കും. ഒക്ടോബര്‍ 4, 6 തീയതികളില്‍ ദി നാഷനൽ യൂണിയൻ ഓഫ് റെയിൽ, മാരിടൈം ആൻഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് (ആർഎംടി) അംഗങ്ങളുടെ പണിമുടക്കുകള്‍ നടക്കുമെന്ന് യൂണിയന്‍ അറിയിച്ചു. ട്യൂബ് ജീവനക്കാരുടെ ജോലി വെട്ടിക്കുറച്ചതിനെ ചൊല്ലി നേരത്തെ തന്നെ ആര്‍എംടി ഇടപെട്ടിരുന്നു. ഉയര്‍ന്ന ജോലിഭാരം, കൂടുതല്‍ ഏകാന്തമായ ജോലി, വർധിച്ച ക്ഷീണം എന്നിവ ഉൾപ്പടെയുള്ള നിരവധി പ്രതിസന്ധികളിലൂടെയാണ് ട്യൂബ് ജീവനക്കാർ കടന്നു പോകുന്നത്.
ജീവനക്കാരുടെ തൊഴില്‍ നഷ്ടവും അവരുടെ അവകാശങ്ങള്‍ക്കും ശമ്പള വ്യവസ്ഥകള്‍ക്കും മേലുള്ള ഇടപെടലും മൂലം ഉപജീവനമാര്‍ഗമാണ് ഇല്ലാതെയാകുന്നതെന്ന് ആർഎംടി ജനറല്‍ സെക്രട്ടറി മിക്ക് ലിഞ്ച് പറഞ്ഞു. ജോലി വെട്ടിക്കുറയ്ക്കലും അവരുടെ അവകാശങ്ങള്‍ക്കും ശമ്പള വ്യവസ്ഥകള്‍ക്കും മേലുള്ള ഇടപെടലും മൂലം കൂടുതല്‍ ജീവനക്കാരില്ലാത്ത സ്റ്റേഷനുകള്‍ താല്‍ക്കാലിക അടച്ചുപൂട്ടലിലേക്ക് പോകേണ്ടി വരുമെന്ന് മിക്ക് ലിഞ്ച് ചൂണ്ടിക്കാട്ടി.
Read also: ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി സലാം എയർ
ജീവനക്കാരുടെ പണിമുടക്ക് ട്യൂബ് അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുമെന്നും പണിമുടക്ക് പരിഹാര ചര്‍ച്ചകൾ അടിയന്തരമായി ഉണ്ടാകണമെന്നും ലണ്ടൻ മേയര്‍ സാദിഖ് ഖാനോട് ആർഎംടി ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിയനിലെ 3500 ലധികം അംഗങ്ങളാണ് ട്യൂബ് ജീവനക്കാരുടെ പണിമുടക്കിന് തയാറെടുക്കുന്നത്. ലണ്ടനിൽ എത്തുന്നവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനങ്ങളിൽ ഒന്നാണ് അണ്ടർഗ്രൗണ്ട് ട്യൂബുകൾ.
English Summary: London Underground station staff to strike on 4 and 6 October