ഓണാഘോഷത്തോടെ പുതു അസോസിയേഷനെ വരവേറ്റ് യുകെ 'ഡെഡ്‌ലി മലയാളികൾ'
Mail This Article
ബർമിങ്ഹാം∙ യുകെയിലെ ബർമിങ്ഹാമിന് സമീപം ഡെഡ്‌ലിയിൽ യുകെ മലയാളികൾ പുതിയ അസോസിയേഷൻ രൂപീകരിച്ചു. മലയാളി അസോസിയേഷൻ ഓഫ് ഡെഡ്‌ലി (MAD) എന്ന പേരിലാണ് പുതിയ അസോസിയേഷൻ രൂപീകരിച്ചത്. ബർമിങ്ഹാമിലെ ഡെഡ്‌ലി റസ്സൽസ്ഹാൾ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നൂറോളം കുടുംബങ്ങളാണ് പുതിയ അസോസിയേഷനിൽ അംഗങ്ങളായിട്ടുള്ളത്. ഏകദേശം പത്തോളം മലയാളി കുടുംബങ്ങൾ ഉണ്ടായിരുന്ന സ്ഥലത്ത് ആണ് ഇപ്പോൾ നൂറിൽപ്പരം കുടുംബങ്ങൾ എത്തിയത്.
ഇതേ തുടർന്ന് പുതിയ അസോസിയേഷൻ രൂപീകരിക്കുകയും ഓണാഘോഷ പരിപാടികൾ നടത്തുകയുമായിരുന്നു. ഓണാഘോഷങ്ങളിൽ നൂറുകണക്കിന് മലയാളികൾ പങ്കെടുത്തു. അസോസിയേഷൻ രൂപീകരിക്കുന്നതിനായി നടന്ന ജനറൽ മീറ്റിങിൽ യുക്മ മിഡ്ലാൻഡ്സ് റീജനൽ പ്രസിഡന്റ് ജോർജ് തോമസിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടത്തി. ഇതേ തുടർന്ന് ജോൺ മുളയങ്കലിനെ പ്രസിഡന്റായും ആനന്ദ് ജോണിനെ സെക്രട്ടറിയായും സന്ദീപ് ദീപക്കിനെ ട്രഷററായും തിരഞ്ഞെടുക്കുകയുണ്ടായി .
വൈസ് പ്രസിഡന്റായി മേരി ജോസഫ്, ജോയിന്റ് സെക്രട്ടറിയായി ആര്യാ പീറ്റർ, ജോയിന്റ് ട്രഷറർ ആയി ഹർഷൽ വിശ്വം എന്നിവരും കമ്മറ്റിയംഗങ്ങളായി ജോൺ വഴുതനപ്പള്ളി, സതീഷ് സജീശൻ, ബ്രീസ് ആൻ വിൽസൻ, റോബി ജോസഫ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഡോ. ടോണി, അജോ ജോസ് എന്നിവരാണ് ഓഡിറ്റർമാർ.
English Summary: New association formed