ഷ്രോപ്ഷെയർ മലയാളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം വർണ്ണാഭമായി
Mail This Article
ടെൽഫോർഡ്∙ യുകെ ഷ്രോപ്ഷെയർ മലയാളി കൾച്ചറൽ അസോസിയേഷൻ (എസ്എംസിഎ) നടത്തിയ ഓണാഘോഷം വർണ്ണാഭമായി. ടെൽഫോർഡിലെ ചാൽടൺ സ്കൂൾ സ്പോർട്സ് ഹാളിൽ വെച്ചു വർണാഭമായ കലാപരുപാടികളോടെ നടന്ന കൂടി ഓണാഘോഷ പരിപാടികൾ യുക്മ മിഡ്ലാൻഡ്സ് റീജനൽ പ്രസിഡന്റ് ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് സനൽ ജോസ്, സെക്രട്ടറി പോൾസൺ ബേബി ആറാഞ്ചേരിൽ, ട്രഷറർ ജിജു ജോർജ്, വൈസ് പ്രസിഡന്റ് ജോബി ജോസ്, ജോയിന്റ് സെക്രട്ടറി കൊച്ചുറാണി ഷാജു, ജോയിന്റ് ട്രഷറർ ബിബിൻ ഗോപാൽ തുടങ്ങിയവർ ഓണാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. യുക്മ റീജനൽ കായികമേളയിൽ പങ്കെടുത്തു വിജയിച്ച ജോൺ പോൾ കെ നേടുംങ്ങാട്ട്, ഫിലിപ്പ് ജോൺ പോൾ, ജോർജ് ജോൺ പോൾ തുടങ്ങിയവരെ വേദിയിൽ ആദരിച്ചു.
വൈവിധ്യങ്ങളായ കലാമത്സരങ്ങളും വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു. ഓണാഘോഷത്തിന്റെ തനത് കായിക വിനോദമായ വാശിയേറിയ വടംവലി മത്സരങ്ങൾ കാണികളിൽ ആവേശം ഉയർത്തി.
English Summary: Shropshire Malayalee Cultural Association Onam celebration