ടെംസൈഡ് മലയാളി അസോസിയേഷൻ രൂപീകരിച്ചു; ഭാരവാഹികൾ ചുമതലയേറ്റു

Mail This Article
മാഞ്ചസ്റ്റർ∙ യുകെയിലെ ടെംസൈഡ് കൗൺസിൽ നിവാസികളായ ഇരുന്നൂറോളം മലയാളി കുടുംബങ്ങളുടെ നേതൃത്വത്തിൽ ടെംസൈഡ് മലയാളി അസോസിയേഷൻ (TMA) എന്ന പേരിൽ സംഘടന രൂപീകരിച്ചു. ടെംസൈഡ് മലയാളികൾക്കിടയിൽ പരസ്പര സഹകരണം ഉറപ്പുവരുത്തുന്നതിനും കലാ, കായിക സാമൂഹിക, സാംസ്‌കാരിക ഉന്നമനത്തിനുമായാണ് അസോസിയേഷൻ രൂപീകരിച്ചതെന്ന് സംഘാടകർ പറഞ്ഞു.
അനീഷ് ചാക്കോ (പ്രസിഡന്റ്), സിനി സാബു (വൈസ് പ്രസിഡന്റ്), ബ്രിട്ടോ പരപ്പിൽ (ജനറൽ സെക്രട്ടറി), റീജോയ്‌സ് മുല്ലശേരി, ചിക്കു ബെന്നി (ജോയിന്റ് സെക്രട്ടറിമാർ), സുജാദ് കരീം (ട്രഷറർ), നിതിൻ ഷാജു (സ്പോർട്സ് സെക്രട്ടറി), മാർട്ടീന മിൽടൺ (ആർട്സ് സെക്രട്ടറി), സുധീവ് എബ്രഹാം, സ്വീറ്റി ഡേവിസ്, ആക്ഷിത ബ്ലെസ്സൺ, നോബി വിജയൻ, നിതിൻ ഫ്രാൻസിസ്, പ്രിൻസ് ജോസഫ്, ജിബിൻ പോൾ, അരുൺ രാജ്, അരുൺ ബേബി (രക്ഷാധികാരികൾ), ബിനോയ് സെബാസ്റ്റ്യൻ (ഉപദേശക സമിതി അംഗം) എന്നിവരാണ് ഭാരവാഹികൾ.
English Summary: Tameside Malayali Association formed