ഡിഎംഎ ടൈലക്സ് ടാലന്റ് ഹണ്ട് ഒക്ടോബർ 21 ന് അയർലൻഡിലെ ദ്രോഗഡയിൽ

Mail This Article
ദ്രോഗഡ∙ അയർലൻഡ് ദ്രോഗഡ ഇന്ത്യൻ അസോസിയേഷൻ (ഡിഎംഎ), ടൈലക്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി 'ടാലന്റ് ഹണ്ട് 2023' നടത്തും. ഒക്ടോബർ 21 ശനിയാഴ്ച സെന്റ് ഫെച്ചിൻസ് ജിഎഫ്സിയിൽ നടക്കും. ഉച്ചയ്ക്ക് 2 മുതൽ 7 വരെയാണ് ടാലന്റ് ഹണ്ട് മത്സരങ്ങൾ നടക്കുക. കളറിങ്, ഡ്രോയിങ്, ഇംഗ്ലീഷ് പ്രസംഗം, ക്വിസ് മത്സരങ്ങൾ എന്നിവയാണ് ടാലന്റ് ഹണ്ടിലെ മത്സര ഇനങ്ങൾ.

ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വിവിധ ക്ലാസുകളിൽ ഉള്ള വിദ്യാർഥികളെ ഏഴ് ഗ്രൂപ്പുകളായി തിരിച്ചാണ് കളറിങ്, ഡ്രോയിങ് മത്സരങ്ങൾ നടത്തുക. ക്വിസ് മത്സരത്തിൽ രണ്ട് അംഗങ്ങൾ വീതമുള്ള ആറാം ക്ലാസ് മുതൽ ലീവിങ് സർട്ടിഫിക്കറ്റ് ക്ലാസുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും. പ്രസംഗ മത്സരത്തിൽ മൂന്ന് മുതൽ ആറ് വരെയുള്ള ക്ലാസുകൾ, ഒന്ന് മുതൽ ലീവിങ് സർട്ടിഫിക്കറ്റ് എന്നീ വിഭാഗങ്ങളിൽ ആയിരിക്കും മത്സരം.
കൂടുതൽ വിവരങ്ങൾക്ക്:
0873112546, 0870618028, 0858726902
മത്സരങ്ങൾ നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
St. Fechin's GFC
Pairc Naomh Feichín, Beaulieu, Termonfeckin, Co. Louth, Ireland
Post Code: A92 ET95
English Summary: DMA Tilux Talent Hunt 21 October 2023 in Drogheda, Ireland