നാടകാസ്വാദകർക്ക് ദൃശ്യ വിരുന്നുമായി ഡബ്ലിൻ തപസ്യയുടെ ഇസബെൽ നവംബർ 26ന്

Mail This Article
ഡബ്ലിൻ∙ അയർലൻഡിലെ നാടകാസ്വാദകർക്ക് ദൃശ്യ വിരുന്നായി ബ്ലാഞ്ചസ്ടൌൺ സിറോ മലബാർ കത്തോലിക്കാ പള്ളിയുടെ ആഭിമുഖ്യത്തിൽ നവംബർ 26 ഞായറാഴ്ച സെന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ ഡബ്ലിൻ തപസ്യയുടെ ഏറ്റവും പുതിയ നാടകം 'ഇസബെൽ' അരങ്ങേറുന്നു. ആനുകാലിക സാമൂഹിക പ്രസക്തിയുള്ള വിഷയം കഥാതന്തുവായ 'ഇസബെൽ' സലിൻ ശ്രീനിവാസിന്റെ രചനയിൽ ബിനു ആന്റണിയും തോമസ് അന്തോണിയും സംവിധാനം നിർവഹിക്കുന്നു. ജെസി ജേക്കബിന്റെ തൂലികയിൽ പ്രശസ്ത സംഗീതജ്ഞൻ സിംസൺ ജോൺ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആലപിക്കുന്നത് ഗായകരായ സാബു ജോസഫ്, മരീറ്റ ഫിലിപ് എന്നിവരാണ്.
പ്രളയം, ഒരു ദേശം നുണപറയുന്നു, പ്രണയാർദ്രം, നീതിമാന്റെ രക്തം, ലോസ്റ്റ് വില്ല എന്നീ ജനപ്രിയ നാടകൾക്ക് ശേഷം ഡബ്ലിൻ തപസ്യ അവതരിപ്പിക്കുന്ന 'ഇസബെൽ' സംഗീതത്തിനും നൃത്തത്തിനും പ്രാമുഖ്യമുള്ള വർണ്ണാഭമായ അവതരണമാകും ആസ്വാദകർക്ക് സമ്മാനിക്കുക. തപസ്യയുടെ കലാകാരന്മാർ വേഷമിടുന്ന 'ഇസബെൽ' ബ്ലാഞ്ചസ്ടൌൺ സിറോ മലബാർ ചർച്ചിന്റെ ജീവകാരുണ്യ ഫണ്ട് ശേഖരണാർഥമാണ് അവതരിപ്പിക്കുന്നത്.
English Summary: Dublin Tapasya's Isabel is a visual feast for theatergoers on November 26