കൈരളി ഫെറൈന്‍ ഹൈഡല്‍ബര്‍ഗ് ഓണാഘോഷം നടത്തി
Mail This Article
ഹൈഡല്‍ബെര്‍ഗ്∙ കൈരളി ഫെറൈന്‍ ഹൈഡല്‍ബര്‍ഗിന്റെ ആഭിമുഖ്യത്തില്‍ ഹൈഡല്‍ബര്‍ഗ് സെന്റ് മരിയന്‍ ചര്‍ച്ച് ഹാളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. 230 ല്‍ പരം ആളുകള്‍ക്ക് തൂശനിലയില്‍ 15 ല്‍ പരം വിഭവങ്ങളോടു കൂടി വിളമ്പിയ വിഭവ സമൃദ്ധമായ സദ്യയോടുകൂടിയാണ് പരിപാടികള്‍ക്ക് തുടക്കമായത്.
പ്രസിഡന്റ് സുജിത്ത് കുമാര്‍ നെയ്തിലത്ത് സ്വാഗതം ആശംസിച്ചു. ഷൈനി മാത്യു (NSK), വത്സന്‍ നെല്ലിക്കോട്, മിഷായേല്‍ കിഴുകണ്ടയില്‍, ജോണ്‍ ജോര്‍ജ്, സുജിത്ത് കുമാര്‍ നെയ്തിലത്ത് എന്നിവര്‍ ഭദ്വ്രീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥ കര്‍ത്താവും കവിയുമായ വത്സന്‍ നെല്ലിക്കോട് പ്രസംഗിച്ചു. വീണാ പ്രേം സിനിമാഗാനങ്ങൾ ആലപിച്ചു.
നിസരി കലാക്ഷേത്ര (NSK), മാന്‍ഹൈമുമായി സഹകരിച്ച് നടന്ന ക്ലാസിക്കല്‍, സെമിക്ലാസിക്കല്‍ ബോളിവുഡ് നൃത്തത്തില്‍ പ്രായഭേദമെന്യേ പങ്കെടുത്ത 55 ല്‍ ലധികം പേരുടെ കലാപ്രകടനം മികവുറ്റ ദൃശ്യവിരുന്നായി. സുപ്രിതയുടെ കൊച്ചു കലാകാരികള്‍ നടത്തിയ നൃത്താവിഷ്ക്കാരം ആഘോഷത്തിന് മാറ്റുക്കൂടി. താലപ്പൊലിയേന്തിയ നിസരി കലാക്ഷേത്രയുടെ കൊച്ചുസുന്ദരികളാണ് മഹാബലിയെ (ജോണ്‍ ജോര്‍ജ്) സദസിലേയ്ക്ക് ആനയിച്ചത്. പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സ്രെക്രട്ടറി ബിനു തോമസ് നന്ദി പറഞ്ഞു. ആഘോഷത്തോടനുബന്ധിച്ചു നടത്തിയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം (ഗിഫ്റ്റ് വൗച്ചര്‍) സ്പോണ്‍സര്‍ ചെയ്തത് ലോട്ടസ് ട്രാവല്‍സാണ്.
English Summary: Kairali Ferain Heidelberg celebrated Onam