ADVERTISEMENT

ലണ്ടൻ ∙ യുകെ ഹേവാർഡ്സ് ഹീത്തിൽ അന്തരിച്ച പത്തനംതിട്ട കോന്നി സ്വദേശി റെജി ജോണിന്റെ പൊതുദർശനം സെപ്റ്റംബർ 26 ചൊവ്വാഴ്ച നടക്കും. നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ ക്രോളി ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തോഡോക്സ്  പള്ളിയിൽ വെച്ചാണ് പൊതുദർശനം നടക്കുക. ശുശ്രൂഷകൾക്ക് ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.

 

ഹേവാർഡ്സ് ഹീത്ത് എൻഎച്ച്എസ് ഹോസ്പിറ്റൽ ജീവനക്കാരനായ റെജി ജോൺ (53) ജോലിസ്ഥലത്തിന് സമീപത്തെ പാർക്കിങ്‌ സ്ഥലത്ത് കാറിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പ്രാഥമിക ചികിത്സയ്ക്കിടയിൽ മരണമടഞ്ഞത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളാണ് മരണ കാരണം. പത്തനംതിട്ട കോന്നി കിഴവള്ളൂർ വലിയപറമ്പില്‍ കുടുംബാംഗമായ റെജി കോന്നി കിഴവള്ളൂർ സെന്റ്. പീറ്റർ ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്.

 

ഹേവാർഡ്സ് ഹീത്ത് എൻഎച്ച്എസ് ഹോസ്പിറ്റലിൽ നഴ്‌സായ ബിന്‍സിമോള്‍ കുര്യാക്കോസാണ് ഭാര്യ. മക്കൾ: അന്യ മേരി റെജി, ആബേല്‍ റെജി. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും. റെജിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും തുടർനടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനും ക്രോളി ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തോഡോക്സ് പള്ളി അംഗങ്ങളോടൊപ്പം വിവിധ മലയാളി സംഘടനകൾ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്.

 

English Summary: Last Respects to Reji John

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com