ADVERTISEMENT

വാട്ടര്‍ഫോര്‍ഡ് • അയർലൻഡിലെ വാട്ടർഫോർഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജൂഡ് സെബാസ്റ്റ്യന്റെ (38) പൊതുദർശനം ശനിയാഴ്ച നടക്കും. വാട്ടര്‍ ഫോര്‍ഡ് സിറോ മലബാര്‍ ഇടവകാംഗമായ ജൂഡ് സെബാസ്റ്റ്യന്റെ പ്രാർഥന ശുശ്രൂഷകളും ഒപ്പീസും ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെയും പൊതുദർശനം 2.30 മുതല്‍ 4.30 വരെയുമാണ് നടക്കുക. പൊതുദർശന സമയത്ത് അയർലൻഡ് മലയാളികൾക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. 

എറണാകുളം അങ്കമാലി സ്വദേശിയായ ജൂഡ് സെബാസ്റ്റ്യനെ സെപ്റ്റംബർ 25 നാണ് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന് മുൻപ് രണ്ട് ദിവസമായി ജൂഡിനെ കാണാത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വാട്ടർഫോർഡ് ഫോക്സ് വുഡിലെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

ജൂഡിന്റെ ഭാര്യയും മക്കളും നാട്ടിലേക്ക് അവധിക്ക് പോയ സമയത്താണ് ജൂഡ് മരിച്ചതെന്നാണ് നിഗമനം. ഭാര്യ കൊല്ലം സ്വദേശിനിയായ ഫ്രാന്‍സീന ഫ്രാന്‍സീസ് വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ്. ആന്റു ജൂഡ് പടയാറ്റി (3), എലീശ ജൂഡ് പടയാറ്റി (2) എന്നിവരാണ് മക്കൾ. സംസ്‌കാരം പിന്നീട് കേരളത്തില്‍ നടത്തും.

English Summary: Public viewing of Jude Sebastian, who died in Waterford, on Saturday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com