എന്‍എച്ച്എസ് ആപ്പിലൂടെ അര മില്യനിലധികം ആളുകൾ യുകെയിൽ അവയവദാനം നിര്‍വഹിച്ചതായി കണക്കുകൾ

Mail This Article
സോമർസെറ്റ് ∙ യുകെയിലെ എന്‍എച്ച്എസിന്റെ ആപ്പിലൂടെ ഇതുവരെ അര മില്യണിലധികം പേര്‍ അവയവദാനം നിര്‍വഹിച്ചുവെന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നു. ആപ്പ് ഉപയോഗിച്ച് അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് ഇംഗ്ലണ്ടിലുള്ളവരെ പ്രേരിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടന്ന് വരുന്നതിന് ഫലം കണ്ട് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് 7000ൽപ്പരം ആളുകളാണ് നിലവില്‍ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് എന്‍എച്ച്എസ് ആപ്പിലൂടെ അവയവദാനത്തിനായി റജിസ്റ്റർ ചെയ്തവരുടെ എണ്ണം 5,46,825 പേരിൽ എത്തിച്ചേർന്നത്. അതിന് മുമ്പത്തെ ഓഗസ്റ്റില്‍ 4,48,562 പേര്‍ ഇതിലൂടെ റജിസ്റ്റർ ചെയ്തതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 22% വര്‍ധനവാണുണ്ടായിരിക്കുന്നത്.

സെപ്റ്റംബർ 14 മുതൽ 18 വരെ ആഘോഷിക്കപ്പെട്ട ഓര്‍ഗന്‍ ഡൊണേഷന്‍ വീക്കിന്റെ ഭാഗമായിട്ടാണ് പുതിയ കണക്കുകള്‍ പുറത്തു വന്നത്. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനുമിടയില്‍ 98,263 പേരാണ് എന്‍എച്ച്എസ് ആപ്പിലൂടെ റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. എന്‍എച്ച്എസ് ആപ്പിലൂടെ 4.1 മില്യൻ പ്രാവശ്യമാണ് ഓര്‍ഗന്‍ ഡൊണേഷന്‍ പ്രിഫറന്‍സുകള്‍ മാനേജ് ചെയ്തിരിക്കുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
2018 ഡിസംബറില്‍ ലോഞ്ച് ചെയ്തതിന് ശേഷം എന്‍എച്ച്എസ് ആപ്പിൽ 32.8 മില്യനിലധികം സൈന്‍അപ്പുകളാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആപ്പിലൂടെ 29.1 മില്യൻ റിപ്പീറ്റ് പ്രിസ്‌ക്രിപ്ഷനുകളാണ് ഓര്‍ഡര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. അതായത് ഓരോ ആഴ്ചയിലെ ഏതാണ്ട് അഞ്ച് ലക്ഷത്തോളം റിപ്പീറ്റ് പ്രിസ്‌ക്രിപ്ഷനുകള്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ജിപി സര്‍ജറികള്‍, ഹോസ്പിറ്റലുകള്‍, നാഷനല്‍ സര്‍വീസുകള്‍ എന്നിവയില്‍ നിന്നുളള 13 മില്യണിലധികം മെസേജുകളാണ് എന്‍എച്ച്എസ് രോഗികള്‍ക്കായി എന്‍എച്ച്എസ് ആപ്പിലൂടെ ഡെലിവറി ചെയ്തിരിക്കുന്നത്.
ആപ്പിലൂടെ 2022 നവംബര്‍ മുതല്‍ 480,000 കോവിഡ് വാക്‌സിനേഷനുകളും ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഈ വിന്ററില്‍ അര്‍ഹരായ രോഗികള്‍ക്ക് ഫ്ലൂ, കോവിഡ് വാക്‌സിനേഷന്‍ അറിയിപ്പുകൾ ആപ്പിലൂടെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആധുനിക വൈദ്യശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം അവയവ ദാനമെന്നത് ഏറ്റവും മഹത്തായ നേട്ടമാണെന്നും കഴിഞ്ഞ വര്‍ഷം മാത്രം യുകെയിലാകമാനം മൊത്തത്തില്‍ ഏതാണ്ട് 4600 ട്രാന്‍സ്പ്ലാന്റുകള്‍ നടന്നുവെന്നും എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ നാഷനല്‍ ഡയറക്ടര്‍ ഫോര്‍ ട്രാന്‍സ്‌ഫോര്‍മേഷൻ ഡോ. വിന്‍ ഡിവാകര്‍ പറഞ്ഞു.
English Summary: More than half million people have made organ donations via NHS App