പെൻഷൻ പ്രായം കഴിഞ്ഞിട്ടും ജോലിയിൽ തുടർന്ന് ജർമൻ ജനത; രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന

Mail This Article
ബര്‍ലിന്‍∙ പെൻഷൻ പ്രായം കഴിഞ്ഞിട്ടും നിരവധി പേർ ജർമനിയിൽ ജോലി തുടരുന്നു.67 വയസാണ് ജർമനിയിലെ പെൻഷൻ പ്രായം. ഒരു ദശലക്ഷത്തിലധികം പേര്‍ പെന്‍ഷന്‍ പ്രായം കഴിഞ്ഞും ജോലിയിൽ തുടരുന്നതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് ആളുകളെ ഇതിന് പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. ചെറുകിട ജോലി ചെയ്യുന്നവരാണ് പെൻഷൻ പ്രായത്തിന് ശേഷവും ജോലിയിൽ തുടുരുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
പണപ്പെരുപ്പവും വിലക്കയറ്റവും മൂലം ജീവിതത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ 67 വയസ്സിന് ശേഷവും കൂടുതല്‍ കൂടുതല്‍ ആളുകള്‍ക്ക് ജോലി ചെയ്യേണ്ടിവരുന്നു, ഇത് സങ്കടകരമായ ഒരു സംഭവവികാസവും തകര്‍ന്ന പെന്‍ഷന്‍ സമ്പ്രദായത്തിന്റെ ലക്ഷണവുമാണന്ന് രാജ്യത്തെ വിദഗ്ധര്‍ പറയുന്നു.
അപര്യാപ്തമായ പെന്‍ഷനുകളും ഉയര്‍ന്ന വിലയും ഫലത്തില്‍ കൂടുതല്‍ പ്രായമായ ആളുകളെ ജോലിയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നു. പെന്‍ഷനുകള്‍ പത്തുശതമാനം വര്‍ധിപ്പിക്കണമെന്നും അല്ലെങ്കില്‍ പ്രതിമാസം കുറഞ്ഞത് 200 യൂറോയെങ്കിലും വേണമെന്നും ആവശ്യം ജർമനിയിൽ ശക്തമാണ്.
English Summary: German people continue to work even after the pension age