യുകെ ബാസിൽഡണിൽ അന്തരിച്ച ചങ്ങനാശേരി സ്വദേശിനി റോസമ്മ ജെയിംസിന്റെ സംസ്കാരം ഇന്ന്

Mail This Article
എസക്സ് ∙ യുകെയിലെ എസക്സിന് സമീപം ബാസിൽഡണിൽ അന്തരിച്ച റിട്ടയേർഡ് നഴ്സും ചങ്ങനാശേരി സ്വദേശിനിയുമായ റോസമ്മ ജെയിംസ് പാലാത്രയുടെ പൊതുദർശനവും സംസ്കാരവും ഇന്ന് യുകെയിൽ നടക്കും. രാവിലെ 10 മണിക്ക് ബാസില്‍ഡൺ ഹോളി ട്രിനിറ്റി കാത്തലിക് ദേവാലയത്തിലാണ് പൊതുദര്‍ശനവും തുടര്‍ന്ന് 11 മണിയോടെ സംസ്‌കാര ശുശ്രൂഷകളും ആരംഭിക്കും. ഉച്ചയ്ക്ക് 1.30ന് ബില്ലര്‍ക്കി സെമിത്തേരിയില്‍ ആണ് സ്‌കാരം.
ചങ്ങനാശേരി തുരുത്തി പാലാത്ര കുടുംബാംഗമായ ജെയിംസ് വര്‍ഗീസിന്റെ ഭാര്യയായ റോസമ്മ സെപ്റ്റംബർ 18 ന് ബാസിൽഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ കാൻസർ ചികിത്സയിൽ കഴിയവേയാണ് മരിച്ചത്. കോട്ടയം മറ്റക്കര കൊച്ചുമഠത്തിൽ പരേതരായ വർക്കി ജോസഫിന്റെയും റോസമ്മയുടെയും മകളായ റോസമ്മ സിറോ മലബാർ സഭയുടെ ബാസില്‍ഡൺ മേരി ഇമാക്കുലേറ്റ് മിഷൻ അംഗവും മുൻ ട്രസ്‌റ്റിയുമായിരുന്നു. മക്കൾ: ഡോ. ഷെറിൻ ജെയിംസ് (ഓസ്ട്രേലിയ), ജെബിൻ ജെയിംസ് (യുകെ). മരുമകൻ: ഫ്രാങ്ക് തമ്പി കായനാട്ട് (ഓസ്ട്രേലിയ).
എസക്സിലെ ബാസില്‍ഡൺ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് റോസമ്മയും കുടുംബാംഗങ്ങളും. ഏവരും സ്‌നേഹത്തോടും ആദരവോടും റോസമ്മ ചേച്ചിയെന്ന് വിളിച്ചിരുന്ന റോസമ്മ ജെയിംസിന്റെ വേർപാട് കുടുംബാംഗങ്ങളെയും ബാസില്‍ഡണ്‍ മലയാളികളെയും ദുഃഖത്തിലാഴ്ത്തി. ഇന്ന് നടക്കുന്ന സംസ്കാര ശുശ്രൂഷകളിൽ നൂറുകണക്കിന് യുകെ മലയാളികൾ യാത്രമൊഴിയേകാൻ എത്തും.
പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും നടക്കുന്ന ദേവാലയത്തിന്റെ വിലാസം:
THE MOST HOLY TRINITY CHURCH, BASILDON, ESSEX, SS15 5AD
സംസ്കാരം നടക്കുന്ന സെമിത്തേരിയുടെ വിലാസം:
GREAT BURSTEAD CEMETERY, BILLERICAY, CM11 2TR
സംസ്കാര ശുശ്രൂഷകൾ തത്സമയം കാണുവാൻ ഉള്ള ലിങ്ക്:
https://www.youtube.com/live/ok0rdyAVv-4?si=lqLcq03era7eBAEf
English Summary: Rosamma James cremation today