മെസ്‌തൂസോ ഗാനമത്സരം സമാപിച്ചു

Mail This Article
ലെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ അഭിമുഖ്യത്തിൽ നടത്തിയ മെസ്‌തൂസോ സീസൺ - 2 ഗാനമത്സരം പ്രൗഡഗംഭീരമായി സമാപിച്ചു. വിജയികൾക്ക് ഭദ്രാസനധിപൻ അബ്രഹാം മാർ സ്തെഫനോസ് സമ്മാനങ്ങൾ വിതരണം ചെയ്തു.


ലെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ അഭിമുഖ്യത്തിൽ നടന്ന മെസ്‌തൂസോ സീസൺ -2 ഗാനമത്സരം പ്രൗഡഗംഭീരമായി സമാപിച്ചു. യുകെയിലെ വിവിധ ഇടവകയിൽനിന്നുള്ള 16 ടീമുകൾ പങ്കെടുത്ത മൽസരം അത്യഅന്തം വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.


നിലവിളക്കിൽ തിരി തെളിയിച്ചു ലെഫ്‌റോ ബിഷപ്പ് സാജു മുതലാളി (ചർച്ച് ഓഫ് ഇംഗ്ലണ്ട്) മത്സരം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.


ഭദ്രാസന സെക്രട്ടറി ഫാ. വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു. ഫാ. ടോം ജേക്കബ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ജോൺസൺ പി. യോഹന്നാൻ, വിനോദ് കൊച്ചുപറമ്പിൽ, ജോൺ സാമുവൽ എന്നിവർ പ്രസംഗിച്ചു.




ഇടവക വികാരി ഫാ. ബിനോയ് ജോഷ്യ സ്വാഗതവും, ട്രസ്റ്റി മെബിൻ മാത്യു നന്ദിയും പറഞ്ഞു.
ഗാനമത്സരത്തിൽ സെന്റ് മേരീസ് ഐഒസി മാൻസ്ഫീൽഡ്, ഹോളി ഇന്നസെന്റ്സ് ഐഒസി സൗത്ത് വെയിൽസ്, സെന്റ് ജോർജ് ഐഒസി മാഞ്ചസ്റ്റർ, സെന്റ് ജോർജ് ഐഒസി സിറ്റി ഓഫ് ലണ്ടൻ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ബെസ്ററ് അറ്റയർ അവാർഡ് സെന്റ് തോമസ് ഐഒസി കേംബ്രിഡ്‌ജും, റൈസിംഗ് യൂങ്സ്റ്റേഴ്‌സ് അവാർഡ് സെന്റ് തോമസ് ഐഒസി പൂളും സ്വന്തമാക്കി. സമാപന ചടങ്ങിൽ ഭദ്രാസന മെത്രാപോലിത്ത അബ്രഹാം മാർ സ്തെഫനോസ് മത്സര വിജയികൾക്ക് സമ്മാനങ്ങളും, ട്രോഫിയും വിതരണം ചെയ്തു.
ഇടവകകൾ തമ്മിലുള്ള പരസ്പര സഹകരണത്തിനും, കൂട്ടായ്മയ്ക്കും ഇത്തരം മൽസര വേദികൾ സഹായകമാകുമെന്ന് തിരുമേനി ചൂണ്ടികാട്ടി.
ഫാ. വർഗീസ് ജോൺ, ഫാ. മാത്യു അബ്രഹാം, ഫാ. എൽദോ വർഗീസ്, റവ. റിച്ചാർഡ് ട്രെത് വേ (റെക്ടർ സെന്റ് പീറ്റേഴ്സ് ചർച്ച്) എന്നിവർ സമാപന യോഗത്തിൽ പ്രസംഗിച്ചു. ഇടവക സെക്രട്ടറിയും, പ്രോഗ്രാം കോഓർഡിനേറ്ററുമായ ജോജി വാത്തിയാട്ട് നന്ദി രേഖപ്പെടുത്തി.