എക്‌സീറ്ററിൽ ആവേശമുയർത്തി ഇമയുടെ വടംവലി മത്സരം; ഓണാഘോഷങ്ങൾ ആരംഭിച്ചു
Mail This Article
എക്‌സീറ്റർ∙ യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിൽ ഒന്നായ എക്‌സീറ്റർ മലയാളി അസോസിയേഷൻ (ഇമ) നടത്തിയ അഖില യുകെ വടംവലി മത്സരം ആവേശമുയർത്തി. എക്‌സീറ്ററിൽ നടന്ന വടംവലി മത്സരത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 12 ടീമുകൾ പങ്കെടുത്തു. ഇമയുടെ ഓണാഘോഷങ്ങൾ ഇന്ന് രാവിലെ 9 മണി മുതൽ എക്‌സീറ്റർ അമേരിക്ക ഹാളിൽ ആരംഭിച്ചു. ഇമ അംഗങ്ങളുടെ വിവിധ കലാ മത്സരങ്ങളോടെ ഇന്ന് രാത്രി 10 ന് ഓണാഘോഷങ്ങൾ സമാപിക്കും.
അത്യന്തം ആവേശഭരിതമായ വടംവലി മത്സരങ്ങൾക്കൊടുവിൽ വോർസെസ്റ്റർ തെമ്മാടിസ് ഒന്നാം സ്ഥാനവും ടൺബ്രിഡ്ജ് വെൽസ് ടസ്കേഴ്‌സ് രണ്ടാം സ്ഥാനവും നേടി. വടംവലി മത്സരങ്ങളുടെ സമ്മാനദാനം യുക്മ നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ നിർവഹിച്ചു. മത്സരങ്ങളുടെ ഉദ്ഘാടനം ഇമ ചെയർമാൻ മോഹൻകുമാർ നിർവഹിച്ചു. സെക്രട്ടറി ജോയി ജോൺ സ്വാഗതവും ട്രഷറർ ബിജോയി വർഗീസ് നന്ദിയും പറഞ്ഞു. ടോജി ആന്റണി, റോബി വർഗീസ് എന്നിവർ ആയിരുന്നു മത്സരങ്ങളുടെ കോർഡിനേറ്റർമാർ.
English Summary: Ima's tug-of-war competition sparks excitement in Exeter