ADVERTISEMENT

മാഞ്ചസ്റ്റർ∙ ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ എംപിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഐസ്‌ലാൻഡ് സൂപ്പർമാർക്കറ്റുകളുടെ മേധാവി റിച്ചാർഡ് വാക്കർ പാർട്ടി വിട്ടു. 2024 മേയിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ തുടർന്നാൽ സുപ്രധാന പദവിയിൽ എത്തുമെന്ന് കരുതിയിരുന്ന കൺസർവേറ്റീവ് പാർട്ടി അംഗം ആയിരുന്നു റിച്ചാർഡ് വാക്കർ. കൺസർവേറ്റീവ് പാർട്ടിക്ക് ജനങ്ങളുമായി സമ്പർക്കം ഇല്ലെന്ന് മുദ്രകുത്തിയാണ് റിച്ചാർഡ് വാക്കർ പാർട്ടി വിട്ടത്.

Read also:യുകെയില്‍ ഫീസ് അടയ്ക്കാമെന്നു പറഞ്ഞു ലക്ഷങ്ങള്‍ തട്ടി; വിദ്യാര്‍ഥികളോട് മടങ്ങാന്‍ നിർദേശിച്ച് സര്‍വകലാശാലകള്‍


മാഞ്ചസ്റ്ററിൽ ഇന്ന് വാർഷിക കൺസർവേറ്റീവ് സമ്മേളനത്തിനായി  പാർട്ടി പ്രതിനിധികൾ ഒത്തുകൂടാൻ ഇരിക്കെയാണ് റിച്ചാർഡ് വാക്കറിൽ നിന്നുള്ള അപ്രതീക്ഷിത നീക്കം. റിച്ചാർഡ് വാക്കറുടെ പിതാവ് സർ മാൽക്കം വാക്കർ മകന് സീറ്റ് വാങ്ങി നൽകാനും സുപ്രധാന പദവി ഉറപ്പിക്കാനും ഉന്നത നേതാക്കളിൽ സമ്മർദ്ദം ചെലുത്തിയിരുന്നതായുള്ള വിവരം പുറത്തു വന്നിട്ടുണ്ട്. ഐസ്‌ലാൻഡ് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ സ്ഥാപകനാണ് സർ മാൽക്കം വാക്കർ.

 

താൻ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നുവെന്ന് മുമ്പ് പറഞ്ഞിട്ടുള്ള റിച്ചാർഡ് വാക്കർ കൺസർവേറ്റീവുകളുടെ അംഗീകൃത പാർലമെന്ററി സ്ഥാനാർത്ഥികളുടെ പട്ടികയിൽ ഉണ്ടായിരുന്നു. കൺസർവേറ്റീവ് പാർട്ടി വീണ്ടും അധികാരത്തിൽ വന്നാൽ ഋഷി സുനാകിനെ മറികടന്ന് പ്രധാനമന്ത്രി പദം ലഭിക്കാൻ സാധ്യത ഇല്ലെന്ന് മനസിലാക്കിയാകാം റിച്ചാർഡ് വാക്കറിന്റെ രാജിയെന്ന് രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞു.

 

English Summary: Richard Walker, who wanted to become Prime Minister, left the party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT