ADVERTISEMENT

ബര്‍ലിന്‍∙ ജർമനിയിൽ 14 വയസ്സുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന 20 വയസുകാരനെ അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഫ്രാങ്ക്ഫർട്ടിന് വടക്കുള്ള ബാഡ് എംസ്റ്റലിൽ ബുധനാഴ്ച കാണാതായ ഇരയ്ക്ക് 20-കാരനെ പരിചയമുണ്ടെന്ന് പൊലീസും പ്രോസിക്യൂട്ടർമാരും പറഞ്ഞു. വ്യാഴാഴ്ച ബാഡ് എംസ്റ്റലിന് സമീപമുള്ള വനത്തിൽ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ജർമൻ പൗരനായ പ്രതിയെ വ്യാഴാഴ്ച വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

 

കൊലപാതകത്തിനുള്ള കാരണം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, കൗമാരക്കാരെ കൊലപ്പെടുത്തുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്.  എയ്‌ലിൻ എന്നറിയപ്പെടുന്ന 14 വയസ്സുകാരിയെ കൊലപ്പെടുത്തിയതിന് ജാൻ ഹെയ്‌ക്കോ പി എന്ന 30 വയസ്സുകാരനെ വ്യാഴാഴ്ച ജീവപര്യന്തം തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് 20 വയസുകാരനെ അറസ്റ്റ് ചെയ്തത്. തെക്കൻ ജർമ്മനിയിലെ ഗോട്ടൻഹൈമിൽ നിന്ന് 2022 ജൂലൈയിൽ കാണാതായ എയ്‌ലീനെ ഒരാഴ്ചയ്ക്ക് ശേഷം 300 കിലോമീറ്റർ അകലെയുള്ള  ഹെസ്സെയിലെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

 

English Summary: Germany: Police arrested man in teen girl murder case

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT