സജി തട്ടിലിന്‍റെ വിയോഗത്തിൽ അനുശോചിച്ചു
Mail This Article
റോം∙ സജി തട്ടിലിന്‍റെ വിയോഗത്തിൽ കോർണിലിയ ഷട്ടിൽ ക്ലബും തിയേത്രൊ ഇന്ത്യനോ റൊമായും ചേർന്ന് അനുശോചന യോഗം സംഘടിപ്പിച്ചു. റോമിലുള്ള മുഴുവൻ സംഘടനകളെയും പങ്കെടുപ്പിച്ചു നടത്തിയ യോഗത്തിൽ സിറോ മലബാർ ഇടവക വികാരി ഫാ. ബാബു പാണാട്ട്‌പറമ്പിൽ ഉദ്ഘാടനം ചെയ്തു. റോമാ മുൻസിപ്പൽ കൗൺസിലർ തെരേസ പുത്തൂർ , അലിക്ക് പ്രസിഡന്റ് ബെന്നി വെട്ടുകാടൻ അധ്യക്ഷത വഹിച്ചു.അലിക് സെക്രട്ടറി ടെൻസ് ജോസ്,കോർണിലിയ ഷട്ടിൽ ക്ലബ് പ്രസിഡന്റ് തോമസ് കാവിൽ , ഒഐസിസി മുൻ പ്രസിഡന്റ് തോമസ് ഇരുമ്പൻ , രക്തപുഷ്പങ്ങൾ ചെയർമാൻ C I നിയാസ് ,
ഫ്‌ളവർ ജോസ് , തിയേത്രൊ ഇന്ത്യനോ പ്രസിഡന്റ് വിൻസന്റ് ചക്കാലമറ്റത്തിൽ , സിബി കുമാര ,CFD ഡെന്നി ,ക്നാനായ അസോസിയേഷൻ പ്രസിഡന്റ് ഷിജോ ടി, എഴുത്തുകാരൻ ജോയി ഇരുമ്പൻ എന്നിവർ അനുശോചനപ്രസംഗം നടത്തി എല്ലാ കാര്യങ്ങളിലും സജീവ സാന്നിധ്യം ആയിരുന്ന സജിയുടെ വേർപാട് റോമിലെ മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.
ഒരു നല്ല നാടക നടൻ കൂടി ആയിരുന്നു സജി. ആ മനുഷ്യൻ നീ തന്നെ എന്ന നാടകത്തിൽ പ്രധാന വേഷം ചെയ്തിരുന്നു സജി. തിയേത്രൊ ഇന്ത്യനോ ഡയറക്ടർ ജോബി ചൂരക്കൽ യോഗം നിയന്ത്രിച്ചു, സജിയുടെ വേർപാടിൽ ഇനി നമ്മൾ സജിയുടെ കുടുംബത്തിനെ പറ്റി കൂടി ചിന്തിക്കണം എന്ന തെരേസ പുത്തൂരിന്റെ വാക്കുകൾ മുഴുവൻ സംഘടനയും ഒറ്റവാക്കിൽ ഏറ്റെടുത്തു. സംഘടനാ പ്രതിനിധി ആയ സാബു സ്കറിയ നന്ദി പറഞ്ഞു കൊണ്ട് യോഗ നടപടികൾ അവസാനിച്ചു.
English Summary: Condolences on the demise of Saji Thattil